ലോകകപ്പ് 2022 ഖത്തറിനു നഷ്ടപ്പെടുമെന്നു റിപ്പോര്‍ട്ട്
Tuesday, September 23, 2014 11:41 PM IST
ജോസ് കുമ്പിളുവേലില്‍

ബര്‍ലിന്‍: 2022ലെ ലോകകപ്പ് ഫുട്ബോള്‍ വേദി ഖത്തറിന് വേദി നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ തിയോ സ്വാന്‍സിഗറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

മല്‍സരങ്ങള്‍ നടക്കുന്ന മാസങ്ങളിലെ കടുത്ത ചൂടും മറ്റും യൂറോപ്യന്‍ ടീം അംഗങ്ങള്‍ക്ക് താങ്ങാനാവില്ലെന്നും കളിക്കാര്‍ക്ക് ഇത്തരം കാലാവസ്ഥയെ അതിജീവിച്ചു മല്‍സരത്തില്‍ കളിക്കാനാവില്ലെന്നുമാണ് സ്വാന്‍സിഗര്‍ നിരത്തിയ കാരണങ്ങള്‍. കളിക്കാരുടെ ആരോഗ്യപരമായ വിഷയങ്ങള്‍ കണക്കിലെടുത്ത് 2022 ലെ ലോകകപ്പ് വേദിയായ ഖത്തര്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് സ്വാന്‍സിഗര്‍ കൂട്ടിച്ചേര്‍ ത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.