സിറ്റി, ചെല്‍സി സമാസമം
Tuesday, September 23, 2014 11:42 PM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റര്‍ സിറ്റിയെ അവരുടെ തട്ടകത്തില്‍ കീഴടക്കുകയെന്ന ചെല്‍സിയുടെ സ്വപ്നങ്ങള്‍ക്കു ഫ്രാങ്ക് ലംപാര്‍ഡ് വിലങ്ങുതടിയായി. കഴിഞ്ഞ 13 വര്‍ഷമായി ചെല്‍സിയുടെ കരുത്തുറ്റ പോരാളിയായിരുന്ന ലംപാര്‍ഡ് 85-ാം മിനിറ്റില്‍ വലയിലാക്കിയ ഗോളില്‍ തന്റെ പുതിയ ടീമിനെ തോല്‍വിയില്‍നിന്ന് രക്ഷിക്കുകയായിരുന്നു. ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 71-ാം മിനിറ്റില്‍ ആന്ദ്രെ ഷുറുല്‍ ചെല്‍സിക്ക് ലീഡ് സമ്മാനിച്ചു.

ഇതേ സ്കോര്‍ ലൈനില്‍ ചെല്‍സി വിജയത്തിലേക്കെത്തുകയാണെന്ന് സിറ്റിയുടെ ആരാധകര്‍ പോലും വിശ്വസിച്ച അവസരത്തിലാണ് പകരക്കാരുടെ ബെഞ്ചില്‍നിന്ന് കളത്തിലിറങ്ങിയ ലംപാര്‍ഡ് 85-ാം മിനിറ്റില്‍ സിറ്റിക്കായി സ്കോര്‍ ചെയ്യുന്നത്. ജെയിംസ് മില്‍നറുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍.


ഇതോടെ പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ചെല്‍സിയുടെ തുടരന്‍ വിജയക്കുതിപ്പും അവസാനിച്ചു. 5 മത്സരങ്ങളില്‍ 13 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 5 മത്സരങ്ങളില്‍ 8 പോയിന്റുള്ള സിറ്റി ആറാം സ്ഥാനത്തും. മറ്റൊരു മത്സരത്തില്‍ ക്രിസ്റല്‍ പാല് 32ന് എവര്‍ട്ടണെ കീഴടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.