ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍: പി. കശ്യപും പുറത്ത്
Monday, October 20, 2014 11:01 PM IST
കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ സീരീസില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. ചാമ്പ്യന്‍ഷിപ്പിലെ അവസാന സാന്നിധ്യമായിരുന്ന പി. കശ്യപ് സെമിയില്‍ പരാജയപ്പെട്ടതോടെയാണിത്. ലോക രണ്ടാം റാങ്കുകാരനായ ചൈനയുടെ ചെന്‍ ലോംഗിനോടാണ് 23-ാം സ്ഥാനക്കാരനായ കശ്യപ് പരാജയപ്പെട്ടത്. സ്കോര്‍: 16-21, 15-21.

നേരത്തേ സൈന നേഹ്വാള്‍, പി.വി. സിന്ധു, കെ. ശ്രീകാന്ത് എന്നിവര്‍ ക്വാര്‍ട്ടറിലും ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ആദ്യ റൌണ്ടിലും പുറത്തായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.