സംസ്ഥാന ഗുസ്തി ഇന്നു മുതല്‍ സുശീല്‍കുമാര്‍ മുഖ്യാതിഥി
സംസ്ഥാന ഗുസ്തി ഇന്നു മുതല്‍ സുശീല്‍കുമാര്‍ മുഖ്യാതിഥി
Tuesday, October 21, 2014 11:17 PM IST
കണ്ണൂര്‍: അറുപത്തിരണ്ടാമത് സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍ 23 വരെ തീയതികളില്‍ കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ നടക്കും. വൈകുന്നേരം അഞ്ചിന് എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ലോക ഗുസ്തി ചാമ്പ്യന്‍ പത്മശ്രീ സുശീല്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. ഇദ്ദേഹം ഇന്നലെ കണ്ണൂരിലെത്തി. വിവിധ ജില്ലകളില്‍ നിന്നായി നാനൂറോളം മത്സരാര്‍ഥികളും അന്‍പതില്‍പ്പരം ഒഫീഷ്യല്‍സും പങ്കെടുക്കും.


ജനുവരിയില്‍ കണ്ണൂരില്‍ നടക്കുന്ന ദേശീയ ഗെയിംസ് മത്സരത്തില്‍ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍നിന്നു തെരഞ്ഞെടുക്കും. ഗ്രീക്കോ റോമന്‍, ഫ്രീസ്റൈല്‍ എന്നീ ഇനങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.