കേരളത്തിനു സമനില
Thursday, October 23, 2014 10:46 PM IST
മൈസൂര്‍: വിജയ് മര്‍ച്ചന്റ് ട്രോഫി അണ്ടര്‍ 16 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹൈദരാബാദിനെതിരെയുള്ള ദ്വിദിന മത്സരത്തില്‍ കേരളത്തിനു സമനില. 105 റണ്‍സിന്റെ ലീഡ് കേരളം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം 122.2 ഓവറില്‍ 306ന് എല്ലാവരും പുറത്തായി. അര്‍ജുന്‍ അജി 138 റണ്‍സും അശ്വിന്‍ ആനന്ദ് 63ഉം ശിവ് ഗണേഷ് 55 റണ്‍സും നേടി കേരളത്തെ മികച്ച നിലയിലെത്തിച്ചു. മറുപടി ബാറ്റിംഗില്‍ ഹൈദരബാദ് 201 റണ്‍സിനു എല്ലാവരും പുറത്തായി. വിഷ്ണു ആറു വിക്കറ്റ് വീഴ്ത്തി ഹൈദരബാദിനെ തകര്‍ത്തു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കേരളം 21 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.