സീനിയര്‍ ബാസ്കറ്റ്: സെമി ഇന്ന്
Saturday, October 25, 2014 10:45 PM IST
കൊച്ചി: ആലുവയില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്നു നടക്കും. വനിതാ വിഭാഗം ക്വാര്‍ട്ടറില്‍ കണ്ണൂരിനെ 35-21നു തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ തിരുവനന്തപുരം സെമിഫൈനലില്‍ പ്രവേശിച്ചു. കോഴിക്കോടിനെ 79-57നു തോല്‍പ്പിച്ച് പാലക്കാടും കാസര്‍ഗോഡിനെ 66-47നു തോല്‍പ്പിച്ച് എറണാകുളവും സെമിയില്‍ ഇടംതേടി.

സെമിഫൈനലില്‍ പാലക്കാട് എറണാകുളത്തെയും തിരുവനന്തപുരം, നാലാം ക്വാര്‍ട്ടര്‍ വിജയികളെയും നേരിടും. പുരുഷവിഭാഗത്തില്‍ പത്തനംതിട്ടയെ 67-59ന് തോല്‍പ്പിച്ച് കൊല്ലം സെമിഫൈ നലിലെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.