കൂച്ച് ബെഹര്‍: കേരളത്തിനു ലീഡ്
Sunday, November 23, 2014 11:10 PM IST
രാജ്കോട്ട്: സൌരാഷ്്ട്രക്കെതിരെയുള്ള കൂച്ച് ബെഹര്‍ ട്രോഫി ക്രിക്കറ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ കേരളത്തിനു 30 റണ്‍സ് ലീഡ്. ആദ്യം ബാറ്റ് ചെയ്ത സൌരാഷ്്ട്ര 42.3 ഓവറില്‍ 81 റണ്‍സിന് എല്ലാവരും പുറത്തായി. 28 റണ്‍സിനു അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഫാനൂസ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സിജോമോന്‍ ജോസഫ്, അക്ഷയ് കെ.സി. എന്നിവരുടെ മികവാണ് സൌരാഷ്ട്രയെ കുറഞ്ഞ സ്കോറിനു പുറത്താക്കിയത്. ചുദാസമ യുവരാജ് (25) ആണ് സൌരാഷ്്ട്രയുടെ ടോപ്സ്കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 45 ഓവറില്‍ മൂന്നു വിക്കറ്റിന് 111 എന്ന നിലയില്‍. 42 റണ്‍സെടുത്ത രോഹന്‍ എസ്. കുന്നുമ്മല്‍ പുറത്തായി. രണ്ട് വിക്കറ്റ് വീഴ്ത്തിയ വിഹാര്‍സിന്‍ഹ ജഡേജ മികച്ചുനിന്നു. വിഷ്ണു രാജ് (14), സല്‍മാന്‍ നിസാര്‍ (28) എന്നിവരാണ് ക്രീസില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.