സീനിയര്‍ വോളി: സെമി ഇന്ന്
Thursday, December 18, 2014 11:33 PM IST
പാലാ: സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്നു ചെത്തിമറ്റം ഗുരുകൃപാ സ്റേഡിയത്തില്‍ നടക്കും. പുരുഷവിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ എറണാകുളവും തിരുവനന്തപുരവും വിജയിച്ചു. എറണാകുളം കണ്ണൂരിനെ തോല്‍പ്പിച്ചു. സ്കോര്‍: 25-18, 25-17, 25-18. തിരുവനന്തപുരം ആലപ്പുഴയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 25-13, 25-18, 25-22.


വനിതാ വിഭാഗത്തില്‍ കോട്ടയവും ഇടുക്കിയും സെമിയില്‍ കടന്നു. കോട്ടയം പാലക്കാടിനെയും ഇടുക്കി എറണാകുളത്തെയും പരാജയപ്പെടുത്തി. വിജയികള്‍ക്ക് ആഷ്ലി പ്ളാത്തോട്ടം സ്മാരക ട്രോഫി സമ്മാനിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കരയും ജനറല്‍ കണ്‍വീനര്‍ തോമസുകുട്ടി ആനിത്തോട്ടവും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.