പാലാ: ചെത്തിമറ്റം ഗുരുകൃപാ സ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം ഇന്നു നടക്കും. വനിതാവിഭാഗം ഫൈനലില്‍ കോട്ടയവും തിരുവനന്തപുരവും ഏറ്റുമുട്ടും. വനിതാവിഭാഗം സെമിയില്‍ കോട്ടയം കോഴിക്കോടിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്കോര്‍: 26-24, 25-22, 25-15. തിരുവനന്തപുരം ഇടുക്കിയെ പരാജയപ്പെടുത്തി. സ്കോര്‍: 25-22, 22-25, 25-22, 25-13. പുരുഷവിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കോട്ടയം കൊല്ലത്തെ പരാജയപ്പെടുത്തി. സ്കോര്‍: 21-25, 25-18, 24-26, 25-20, 15-12. മറ്റൊരു മത്സരത്തില്‍ കോഴിക്കോടിനെ മലപ്പുറം നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. സ്കോര്‍: 25-21, 27-25, 25-20.വനിതാവിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കോഴിക്കോട് തൃശൂരിനെയും തിരുവനന്തപുരം കണ്ണൂരിനെയും പരാജയപ്പെടുത്തി. സ്കോര്‍: കോഴിക്കോട്: 25-21, 25-20, 25-17, തിരുവനന്തപുരം: 25-14, 25-15, 25-17.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.