ദക്ഷിണാഫ്രിക്കയ്ക്കു വമ്പന്‍ ജയം
Monday, December 22, 2014 12:42 AM IST
സെഞ്ചൂറിയന്‍: ഡെയ്ല്‍ സ്റെയിനിന്റെ ഉജ്വല ബൌളിംഗ് പ്രകടനത്തിന്റെ കരുത്തില്‍ വെസ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കു മിന്നും ജയം. ഇന്നിംഗ്സിനും 220 റണ്‍സിനുമാണ് ആതിഥേയര്‍ വിന്‍ഡീസിനെ കശക്കിയെറിഞ്ഞത്. സ്കോര്‍: ദക്ഷിണാഫ്രിക്ക 140.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 552 ഡിക്ളയേര്‍ഡ്. വെസ്റ് ഇന്‍ഡീസ് 201, 131.

ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങേണ്ടിവന്ന വെസ്റ് ഇന്‍ഡീസ് രണ്ടിന് 76 എന്ന നിലയിലാണ് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. എന്നാല്‍, സ്റെയിനിന്റെ പന്തുകള്‍ തീതുപ്പിയപ്പോള്‍ വിന്‍ഡീസ് ചീട്ടുകൊട്ടാരമായി. 8.2 ഓവറില്‍ 34 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് സ്റെയിന്‍ വീഴ്ത്തിയപ്പോള്‍ സന്ദര്‍ശകര്‍ 42.3 ഓവറില്‍ 131നു പുറത്ത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി (208) നേടിയ ഹഷിം അംലയാണ് മാന്‍ ഓഫ് ദ മാച്ച്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.