അഫ്രീദി ഏകദിനം ഉപേക്ഷിക്കുന്നു
Tuesday, December 23, 2014 11:38 PM IST
കറാച്ചി: പാക്കിസ്ഥാന്‍ ഓള്‍ റൌണ്ടറും മുന്‍ നായകനുമായ ഷാഹിദ് അഫ്രീദി ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. 1996ല്‍ 18-ാം വയസില്‍ അന്താരാഷ്്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അഫ്രീദി ഇതുവരെ 389 ഏകദിനങ്ങളില്‍ പാക്കിസ്ഥാനുവേണ്ടി പാഡണിഞ്ഞു. ഇത്രയും കാലം താന്‍ ക്രിക്കറ്റ് വളരെ ആസ്വദിച്ചുവെന്നും നേട്ടങ്ങളില്‍ അഭിമാനവും സന്തോഷവുമുണ്െടന്നും അദ്ദേഹം പറഞ്ഞു. 2011 ലോകകപ്പില്‍ അഫ്രീദിയാണ് പാക്കിസ്ഥാനെ നയിച്ചത്. ശ്രീലങ്കയ്ക്കെതിരേ 1996ല്‍ അരങ്ങേറിയ അഫ്രീദിയുടെ പേരിലായിരുന്നു അടുത്തകാലംവരെ ഏകദിനത്തിലെ വേഗമേറിയ സെഞ്ചുറി. 37 പന്തിലാണ് അഫ്രീദി സെഞ്ചുറി നേടിയത്.


എന്നാല്‍, ജനുവരിയില്‍ ന്യൂസിലന്‍ഡിന്റെ കോറി ആന്‍ഡേഴ്സണ്‍ ഈ റിക്കാര്‍ഡ് തകര്‍ത്തു. 7870 റണ്‍സ് നേടിയ അഫ്രീദിയുടെ ശരാശരി 23.49 ആണ്. സ്ട്രൈക് റേറ്റ് 116.29 ആണ്. കൂടാതെ 391 ഏകദിന വിക്കറ്റുകളും അഫ്രീദി സ്വന്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.