ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേല്‍
ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേല്‍
Tuesday, December 23, 2014 11:33 PM IST
മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ക്കുള്ള ഇന്ത്യ ടീമില്‍ ഗുജറാത്തില്‍ നിന്നുള്ള യുവതാരം അക്ഷര്‍ പട്ടേലും. പരിക്കിനെത്തുടര്‍ന്ന് ഓള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതെത്തുടര്‍ന്നാണ് അക്ക്ഷറിനു ടീമില്‍ ഇടം ലഭിച്ചത്.

അഡ്ലെയ്ഡിലും ബ്രിസ്ബെയ്നിലും നടന്ന ആദ്യ രണ്ടു ടെസ്റ്റുകളിലും ജഡേജ കളിച്ചിരുന്നില്ല. ഓസ്ട്രേലിയന്‍ ഇലവനുമായുള്ള പരിശീലന മത്സരത്തിനിടെ തോളിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ജഡേജയ്ക്ക് ടെസ്റില്‍ കളിക്കാനാകാത്തത്. പരിക്കു ഭേദമാകാത്തതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കുകയാണെന്നു ബിസിസിഐ അറിയിച്ചു.


ഈ വര്‍ഷം ജൂണിലാണ് അക്ഷര്‍ ആദ്യമായി ഏകദിന ടീമിലെത്തിയത്. ഇതുവരെ ഒന്‍പതു മത്സരങ്ങളിലാണ് അക്ഷര്‍ ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്. ടെസ്റ് ടീമില്‍ ഇടം നേടിയത് ഈ യുവതാരത്തിന്റെ കഴിവിനുള്ള അംഗീകാരമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.