രഞ്ജി ട്രോഫി: കേരളത്തിനു ജയം
Monday, February 2, 2015 12:30 AM IST
തലശേരി: തലശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സര്‍വീസസിനെതിരേ കേരളത്തിന് ഒന്‍പതു വിക്കറ്റ് ജയം. ഫോളോഓണ്‍ വഴങ്ങിയ സര്‍വീസസിനെ 174ന് പുറത്താക്കിയ കേരളം വിജയലക്ഷ്യമായ 10 റണ്‍സ് ഒരുവിക്കറ്റ് നഷ്ടത്തില്‍ നേടി ജയം നേടുകയായിരുന്നു. 1.3 ഓവറില്‍ പുറത്താകാതെ നിഖിലേഷ് സുരേന്ദ്രന്‍ (6), സഞ്ജു സാംസണ്‍ (4) എന്നിവരാണു കേരളത്തെ വിജയത്തിലെത്തിച്ചത്.


ആറിനു 123 എന്ന നിലയില്‍ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച സര്‍വീസസിനു പി.യു. അന്‍താഫിന്റെ ആദ്യ ഓവറില്‍ സൌരഭ് കുമാര്‍ (41), ദീപക് പുനിയ (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ സൂരജ് യാദവും (36) നകുല്‍ വര്‍മയും (പുറത്താകാതെ 40) സര്‍വീസസിനെ ഇന്നിംഗ്സ് പരാജയത്തില്‍ നിന്നു രക്ഷപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.