ഡാല്‍മിയ വീണ്ടും ബിസിസിഐ തലപ്പത്തേക്ക്
ഡാല്‍മിയ വീണ്ടും ബിസിസിഐ തലപ്പത്തേക്ക്
Monday, March 2, 2015 10:50 PM IST
ചെന്നൈ: ബിസിസിസിഐയുടെ അമരത്തേക്ക് ജഗ്മോഹന്‍ ഡാല്‍മിയ തിരിച്ചെത്താന്‍ വഴിയൊരുങ്ങുന്നു. ഇന്നു ചെന്നൈയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റു സ്ഥാനത്തേക്ക് ഡാല്‍മിയ മാത്രമാണ് നാമനിര്‍ദേശപത്രിക നല്കിയിരിക്കുന്നത്. എന്‍. ശ്രീനിവാസന്‍ വിഭാഗത്തിന്റെ കൂടി ആശീര്‍വാദത്തോടുകൂടിയാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (കാബ്) പ്രസിഡന്റ് കൂടിയായ ഡാല്‍മിയയുടെ വരവ്. അതേസമയം, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യു വൈസ് പ്രസിഡന്റുമാരിലൊരാളാകുമെന്നാണ് സൂചന. വടക്കന്‍ മേഖലയുടെ പ്രതിനിധിയായാണ് അദ്ദേഹം മത്സരിക്കുന്നത്.


കിഴക്കന്‍ മേഖലയുടെ പിന്തുണ ലഭിക്കാത്തതിനാല്‍ മുന്‍ പ്രസിഡന്റ് ശരദ് പവാറിനു മത്സരിക്കാന്‍ സാധിക്കില്ല. പ്രസിഡന്റ് പദവിയിലേക്ക് ഓരോഘട്ടവും മേഖല തിരിച്ചാണ് നിശ്ചയിക്കുന്നത്. ഇത്തവണ കിഴക്കന്‍ മേഖലയുടെ ഊഴമാണ്. ഇതാണ് വര്‍ഷങ്ങള്‍ക്കുശേഷം ബിസിസിഐയുടെ ഉന്നതനേതൃത്വത്തിലേക്കു വരാന്‍ ഡാല്‍മിയയ്ക്കു തുണയായത്. മികച്ച സംഘാടകനായ ഡാല്‍മിയയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സിലിന്റെ രൂപീകരണത്തിനു ചുക്കാന്‍ പിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.