റയലിനു സമനിലക്കുടുക്ക്
Tuesday, March 3, 2015 11:00 PM IST
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടത്തിനു പോരാട്ടം മുറുകുന്നു. ജയത്തോടെ ലീഡ് ഉയര്‍ത്താമെന്ന റയല്‍ മാഡ്രിഡിന്റെ മോഹം വിയ്യാറയല്‍ തകര്‍ത്തു. സാന്റിയാഗോ ബര്‍ണേബുവില്‍ നടന്ന മത്സരം ഇരുടീമും ഓരോ ഗോള്‍ വീതമടിച്ചു സമനിലയാകുകയായിരുന്നു. 52-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ റയലിനെ മുന്നിലെത്തിച്ചു. എന്നാല്‍, 64-ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനോ സമനില ഗോള്‍ കണ്െടത്തി. 25 കളിയില്‍ 61 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. അത്രതന്നെ മത്സരങ്ങള്‍ കളിച്ച ബാഴ്സലോണ 59 പോയിന്റുമായി രണ്ടാമതും 54 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.