ബംഗ്ളാദേശിനു ചരിത്രജയം
ബംഗ്ളാദേശിനു ചരിത്രജയം
Friday, March 6, 2015 10:38 PM IST
നെല്‍സണ്‍: ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യജയം സ്വപ്നം കണ്ട് സ്കോട്ലന്‍ഡിനു പിഴച്ചു. കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും വിജയം കൈവിട്ടു, സ്കോട്ലന്‍ഡ്. പതിനൊന്ന് പന്ത് ബാക്കി നില്‍ക്കേ സ്കോട്ലന്‍ഡിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി ബംഗ്ളാദേശ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലന്‍ഡ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് നേടി. ബംഗ്ളാദേശ് 48.1 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടമാക്കി 322 റണ്‍സ് നേടി ചരിത്ര ജയം സ്വന്തമാക്കി. ഈ ലോകകപ്പില്‍ മൂന്നാം തവണയാണ് മുന്നൂറു റണ്‍സ് പിന്തുടര്‍ന്ന് ഒരു ടീം ജയിക്കുന്നത്. ലോകകപ്പില്‍ ബംഗ്ളാദേശിന്റെ ഏറ്റവും വലിയ ജയവുമാണ് ഇത്. സ്കോട്ടിഷ് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ കെയ്ല്‍ കോര്‍ട്സറുടെ (156) സെഞ്ചുറി മികവിലാണ് സ്കോര്‍ലന്‍ഡ് ലോകകപ്പില്‍ തങ്ങളുടെ ഉയര്‍ന്ന സ്കോറിലെത്തിയത്. ഒരു സ്്കോട്ടിഷ് താരം നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്കോറുമാണിത്. ഒരു അസോസിയേറ്റ് രാജ്യത്തിന്റെ കളിക്കാരന്‍ ആദ്യമായാണ് 150 റണ്‍സ് കടക്കുന്നത്. 134 പന്തില്‍ പതിനേഴ് ബൌണ്ടറികളും നാലു സിക്സറുകളും പായിച്ചാണ് കോര്‍ട്സര്‍ 156 റണ്‍സ് നേടിയത്. കോര്‍ട്സറാണ് മാന്‍ ഓഫ് ദ മാച്ച്. 95 റണ്‍സ് നേടി പുറത്തായ ഓപ്പണര്‍ തമീം ഇക്ബാലിന്റെ ബാറ്റിംഗാണ് ബംഗ്ളാദേശിന് മികച്ച ജയം നല്‍കിയത്.

ടോസ് നേടിയ ബംഗ്ളാദേശ് നായകന്‍ മഷ്റഫെ മോര്‍ത്താസ സ്കോട്ലന്‍ഡിനെ ബാറ്റിംഗിനു വിട്ടു.

മറുപടി ബാറ്റിംഗില്‍ ബംഗ്ളാദേശിന് അഞ്ച് റണ്‍സില്‍ നില്‍ക്കേ രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ടാം വിക്കറ്റില്‍ മുഹമ്മദുള്ള- തമിം ഇക്ബാല്‍ സഖ്യം 139 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തുകൊണ്ട് സ്കോട്ലന്‍ഡിന്റെ പ്രതീക്ഷകളെ കടന്നാക്രമിച്ചു. 62 റണ്‍സ് നേടിയ മുഹമ്മദുള്ള(62) തമിം ഇക്ബാല്‍( 95) മുഷ്ഫിക്കര്‍ റഹിം (60) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇതിനു മുമ്പ് ബംഗ്ളാദേശ് രണ്ടു തവണ മൂന്നുറ് റണ്‍സ് പിന്തുടര്‍ന്ന ജയിച്ചിട്ടുണ്ട്. ജോഷ് ഡേവി രണ്ടു വിക്കറ്റ് വീഴ്ത്തി.


സ്കോര്‍ബോര്‍ഡ്

സ്കോട്ലന്‍ഡ്

കോര്‍ട്സര്‍ സി സര്‍ക്കര്‍ ബി നസീര്‍ ഹൊസൈന്‍ 156, മാക്ലിയോഡ് സി മഹ്മദുള്ള സി മോര്‍ത്താസ 11, ഗാരിന്ദര്‍ സി സര്‍ക്കര്‍ ബി താസ്കിന്‍ 19, മാച്ചന്‍ സി ആന്‍ഡ് ബി റഹ്മാന്‍ 35, മോംസെന്‍ സര്‍ക്കര്‍ ബി നാസിര്‍ ഹൊസൈന്‍ 39, ബെറിംഗ്ടണ്‍ സി റഹീം ബി താസ്കിന്‍ 26, ക്രോസ് റഹ്മാന്‍ ബി താസ്കിന്‍ 20, ഡേവി നോട്ടൌട്ട് 4, മാജിദ് ഹഖ് സര്‍ക്കര്‍ ബി ഷക്കീബ് 1, ഇവാന്‍ നോട്ടൌട്ട് 0, എക്സ്ട്രാസ് 7, ആകെ എട്ട് വിക്കറ്റിന് 50 ഓവറില്‍ 318 റണ്‍സ്.

ബൌളിംഗ്

മോര്‍ത്താസ 8-0-60-1, ഷക്കീബ് 10-0-46-1, താസ്കിന്‍ 7-0-43-3, റൂബല്‍ 8-0-60-0, മഹമ്മദുള്ള 5-0-29-0, സബീര്‍ 7-0-47-1, നസീര്‍ ഹൊസൈന്‍ 5-0-32-2.

ബംഗ്ളാദേശ്

തമീം എല്‍ബിഡബ്ള്യു ബി ഡേവി 95, സര്‍ക്കര്‍ സി ക്രോസ് ബി ഡേവി 2, മഹ്മദുള്ള ബി വാര്‍ഡ്ലോ 62, മുഷ്ഫിക്കര്‍ റഹീം സി മാക്ലിയോഡ് ബി ഇവാന്‍സ് 60, ഷക്കീബ് അല്‍ ഹസന്‍ നോട്ടൌട്ട് 52, സാബിര്‍ റഹ്മാന്‍ നോട്ടൌട്ട് 42, എക്സ്ട്രാസ് 9, ആകെ നാലു വിക്കറ്റിന് 48.1 ഓവറില്‍ 322 റണ്‍സ്.

ബൌളിംഗ്

വാര്‍ഡ്ലോ 9.1-0-75-1, ഡേവി 10-0-68-2, ഇവാന്‍സ് 10-1-67-1, മച്ചാന്‍ 7-0-45-0, ഹഖ് 10-0-49-0, ബെറിംഗ്ടണ്‍ 2-0-18-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.