ശ്രീലങ്കയ്ക്കു പരിക്ക്
Saturday, March 7, 2015 10:38 PM IST
സിഡ്നി: നാളെ ഓസ്ട്രേലിയയെ നേരിടുന്ന ശ്രീലങ്കയ്ക്ക് താരങ്ങളുടെ പരിക്ക് പ്രശ്നം. നാളെത്തെ മത്സരത്തില്‍നിന്ന് സ്പിന്നര്‍ രംഗമ ഹെറാത്ത് പുറത്തായപ്പോള്‍ ദിമുത് കരുണരത്നെയ്ക്ക് ഇനിയുള്ള ലോകകപ്പ് മത്സരങ്ങള്‍ കളിക്കാനാവില്ല. ഹെറാത്ത് നോട്ടൌട്ട് ആകുമ്പോഴേക്കും ഫിറ്റ്നസ് കൈവരിക്കുമെന്നു കരുതുന്നതായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിനിടെയാണ് കരുണരത്നെയുടെ അണിവിരലിനു പൊട്ടലുണ്ടായത്. കരുണരത്നെയ്ക്കു പകരം പ്രസന്ന ടീമിലെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.