മെല്‍ബണ്‍ ഗ്രൌണ്ടിന്റെ വലുപ്പം കിവികള്‍ക്കു തിരിച്ചടിയാകും: ഹെയ്ഡന്‍
Friday, March 27, 2015 11:15 PM IST
മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടുന്ന കിവീസിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടിന്റെ വലുപ്പം തിരിച്ചടിയാകുമെന്നു മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍. ന്യൂസിലന്‍ഡിലെ മൈതാനങ്ങളുടെ വലുപ്പം കണക്കാക്കുമ്പോള്‍ മെല്‍ബണ്‍ ഗ്രൌണ്ട് വളരെ വലുതാണ്. അതുകൊണ്ടുതന്നെ കിവീസ് ബാറ്റ്സ്മാന്‍മാരുടെ ഷോട്ടുകള്‍ ഗ്രൌണ്ടില്‍തന്നെ പതിക്കാന്‍ സാധ്യതയുണ്ട്. ഈ അവസരങ്ങള്‍ മുതലാക്കിയാല്‍ കിവീസിനെ ഫൈനലില്‍ തളയ്ക്കാന്‍ സാധിക്കുമെന്നും ഹെയ്ഡന്‍ പറഞ്ഞു. ഈഡന്‍ പാര്‍ക്ക് ഗ്രൌണ്ടിന്റെ വലുപ്പം ക്രിക്കറ്റിന് അനുയോജ്യമായ തരത്തിലല്ല. മൈതാനത്തിന്റെ ഒരറ്റത്തുനിന്നും എറിഞ്ഞുകഴിഞ്ഞാല്‍ മറുവശം കടക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മിതി. എന്നാല്‍ മെല്‍ബണിലെ സാഹചര്യങ്ങള്‍ ഇതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായിരിക്കും-ഹെയ്ഡന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.