ചെല്‍സിക്കു പ്രീമിയര്‍ ലീഗ് കിരീടം
ചെല്‍സിക്കു പ്രീമിയര്‍ ലീഗ് കിരീടം
Monday, May 4, 2015 11:46 PM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ 2014-15 സീസണില്‍ സ്റാംഫോര്‍ഡ് ബ്രിഡ്ജ് ടീം ചെല്‍സിക്കു കിരീടം. കിരീടത്തിന് ഒരു ജയം മാത്രം അനിവാര്യമായ മത്സരത്തില്‍ ഹൊസെ മൌറിഞ്ഞോയുടെ കുട്ടികള്‍ നേരിട്ടത് ക്രിസ്റ്റല്‍ പാലസിനെ. ക്രിസ്റലിനെ ഏകപക്ഷീയമായ ഒരു ഗോളിനു നീലക്കുപ്പായക്കാര്‍ മറികടന്നു കിരീടമുറപ്പിച്ചു. സിറ്റിയാണു രണ്ടാമത്

എഡന്‍ ഹസാര്‍ഡ് (45) നേടിയ ഗോളില്‍ ചെല്‍സി ജയം ഉറപ്പിക്കുകയായിരുന്നു. ഹസാര്‍ഡിനെ പെനാല്‍റ്റി ബോക്സിനുള്ളില്‍ വീഴ്ത്തിയതിനു റഫറി സ്പോട് കിക്ക് വിധിച്ചു. കിക്കെടുത്ത ഹസാര്‍ഡിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ജൂലിയന്‍ സെപറോണി രക്ഷപ്പെടുത്തി. എന്നാല്‍ റീബൌണ്ട് ചെയ്തുവന്ന പന്ത് ഗോളിലേക്കു തിരിച്ചുവിട്ട് ബെല്‍ജിയന്‍ താരം ചെല്‍സിയെ വിജയിപ്പിച്ചു. ചെല്‍സിയുടെ അഞ്ചാം പ്രീമിയര്‍ ലീഗ് കിരീടമാണിത്. 2009-10നുശേഷം ആദ്യമായാണ് ചെല്‍സി പ്രീമിയര്‍ ലീഗ് ചാമ്പ്യനാകുന്നത്. 35 കളിയില്‍ ചെല്‍സിക്ക് 83 പോയിന്റാണുള്ളത്. ടോട്ടനത്തെ 1-0നു പരാജയപ്പെ ടുത്തിയ സിറ്റിക്ക് 35 കളിയില്‍നിന്ന് 70 പോയിന്റും.


മറ്റൊരു മത്സരത്തില്‍ നാലാം സ്ഥാനത്തുനിന്നു കയറാനുള്ള അവസരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും നഷ്ടമാക്കി.

ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ബ്രോംവിച്ചിനോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റതോടെ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് നാലാം സ്ഥാനത്തു തുടരേണ്ടിവന്നു. ജോനാസ് ഓള്‍സണിന്റെ (63) ഗോളിലാണ് വെസ്റ്റ് ബ്രോംമിന്റെ ജയം. നാലാമതുള്ള യുണൈറ്റഡിനു 65 പോയിന്റുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.