ഫിഫയുടെ അഴിമതിക്കളി പുറത്ത് ; ഏഴ് ഭരണസമിതി അംഗങ്ങള്‍ അറസ്റില്‍
ഫിഫയുടെ അഴിമതിക്കളി പുറത്ത് ; ഏഴ് ഭരണസമിതി അംഗങ്ങള്‍ അറസ്റില്‍
Thursday, May 28, 2015 12:00 AM IST
സൂറിച്ച്: ഫുട്ബോള്‍ ലോകം നടുങ്ങി, ആ വാര്‍ത്ത കേട്ട്. ഫിഫ തെരഞ്ഞെടുപ്പ് നടക്കുന്നതിനു രണ്ടു ദിവസം മാത്രം ശേഷിക്കേ ഫിഫ ഭരണസമിതിയിലെ ഏഴ് മുതിര്‍ന്ന അംഗങ്ങളെ സ്വിസ് ഫെഡറല്‍ ഓഫീസ് ഓഫ് ജസ്റീസ്(എഒജെ) അറസ്റ് ചെയ്തു. അമേരിക്കന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്. എന്നാല്‍, അറസ്റിലായവരുടെ പേരുവിവരം സ്വിസ് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഫിഫ വൈസ് പ്രസിഡന്റ് ജഫ്രി വെബ്ബും അറസ്റിലായവരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ അറസ്റിലായിട്ടില്ലെന്ന് ഫിഫ വക്താവ് പറഞ്ഞു.

ഫിഫ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെ സൂറിച്ചിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ചാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്വിസ് പോലീസ് സമര്‍ഥമായി കെണിയില്‍പ്പെടുത്തു കയായിരുന്നു. കൈക്കൂലി വാങ്ങിയെന്നതുള്‍പ്പെടെ നിരവധി കുറ്റങ്ങളാണ് ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ഓഫീസ് ചുമത്തിയിരിക്കുന്നത്. ഏഴുപേരില്‍ ആറുപേരും കുറ്റം സമ്മതിച്ചതായി സ്വിസ് പോലീസ് വെളിപ്പെടുത്തി.

1990 മുതല്‍ ഇവര്‍ അഴിമതി നടത്തുകയായിരുന്നുവത്രേ. ഫിഫ നടത്തുന്ന ഒട്ടുമിക്ക പരിപാടികളിലും ഇവര്‍ കൈക്കൂലി വാങ്ങിയതായി അമേരിക്കല്‍ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റും പറയുന്നു.

അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റുകളുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നതായി നീതി വകുപ്പിനു വിവരം ലഭിച്ചു. ഇക്കാലയളവില്‍ 15 കോടി ഡോളറാണ്(960 കോടി രൂപ) അഴിമതിയിലൂടെ ഇക്കൂട്ടര്‍ സമ്പാദിച്ചത്. സാമ്പത്തിക ക്രമക്കേട്, വഞ്ചന തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

24 വര്‍ഷമായി ഇവരുടെ മേല്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണമുണ്ടായിരുന്നുവത്രേ. അമേരിക്കയുള്‍പ്പെടുന്ന കോണ്‍കാകാഫ് മേഖലയുടെ മയാമിയിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അമേരിക്കന്‍ നീതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി വിവരമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആറു പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. കോണ്‍കാകാഫ് മേഖലയില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടനുസരിച്ച് ജഫ്രി വെബ്ബിനു പുറമേ, ഉറുഗ്വെ ഫെഡറേഷന്റെ പ്രതിനിധിയും വൈസ് പ്രസിഡന്റുമായ യൂജനിയോ ഫിഗറേഡോ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ പ്രതിനിധി ജാക് വാര്‍ണര്‍, എഡ്വാര്‍ഡോ ലി, യൂലിയോ റോച്ച, റാഫേല്‍ എസ്കിവേല്‍, ഹൊസെ മരിയ മാരിന്‍, നിക്കോളാസ് ലിയോസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.


കോണ്‍കാകാഫ് കോണ്‍ഫെഡറേഷന്റെ വളരെക്കാലമായുള്ള സെക്രട്ടറി ചക്ക് ബ്ളാസര്‍ കോടിക്കണക്കിനു രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായും തെളിഞ്ഞിട്ടുണ്ട്.

കൂടുതല്‍ പേര്‍ കുടുങ്ങും

അതിനിടെ, പത്തിലേറെ ഫിഫ അംഗങ്ങളെ ഉടന്‍ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഇവര്‍ സൂറിച്ചിലെത്തിയാല്‍ സ്വിസ് പോലീസ് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഫിഫ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി ഒട്ടുമുക്കാല്‍ ഭരണസമിതി അംഗങ്ങളും സൂറിച്ചിലെത്തിയിട്ടുണ്ട്.

അഴിമതിയെ സ്ഥാപനവത്കരിച്ചു എന്നാണ് പിടിയിലായവര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. 2018, 2022 വര്‍ഷങ്ങളിലെ ലോകകപ്പ് അനുവദിച്ചതിലും വന്‍ അഴിമതിയും കൈക്കൂലിയും നടന്നിട്ടുണ്െടന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അറസ്റിലായവര്‍ ലോകകപ്പ് അനുവദിക്കാന്‍ വേണ്ടി കോടിക്കണക്കിനു ഡോളര്‍ കൈപ്പറ്റിയതിനു തെളിവുകള്‍ ലഭിച്ചതായും അനൌദ്യോഗിക വിവരമുണ്ട്. ഇതേക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താന്‍ അമേരിക്കന്‍ നീതി ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഫിഫ ആസ്ഥാനത്ത് അടുത്ത ദിവസം തന്നെ റെയ്ഡ് ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതാ യും സൂചനയു ണ്ട്.

അതേസമയം, ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ക്കെതിരേ ഒരു കുറ്റവും ചുമത്താന്‍ സ്വിസ് പോലീസിനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് വാള്‍ട്ടര്‍ ഡെ ഗ്രിഗോറിയോ പറഞ്ഞു. അദ്ദേഹം വളരെ റിലാക്സ്ഡ് ആണെന്നാണ് വക്താവ് പറഞ്ഞത്. എന്നുവച്ച് അദ്ദേഹം മുറിയില്‍ കിടന്ന് ഡാന്‍സ് ചെയ്തു എന്നല്ല അര്‍ഥം. എല്ലാം വളരെ ശാന്തമായി നോക്കിക്കാണുന്നു. എല്ലാവരോടും വളരെ സഹകരിക്കുന്നു. എല്ലാ അന്വേഷണങ്ങളുമായും ബ്ളാറ്റര്‍ സഹകരിക്കും. -വാള്‍ട്ടര്‍ പറഞ്ഞു.

അതുപോലെ ഫിഫ ജനറല്‍ സെക്രട്ടറി ജറോം വാല്‍ക്കെയ്ക്കും അഴിമതിയുമായി യാതൊരു ബന്ധവുമില്ലെന്ന് വാള്‍ട്ടര്‍ അവകാശപ്പെട്ടു. ഫിഫയില്‍ എന്തെങ്കിലും ജീര്‍ണതകള്‍ ഉണ്െടങ്കില്‍ അവയൊക്കെ പരിഹരിക്കാന്‍ അന്വേഷണം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിഫ തെര ഞ്ഞെടുപ്പ് നിശ്ചയി ച്ചതുപോ ലെ നടക്കുമെന്ന് അധി കൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.