എഫ്എ കപ്പ് ഫൈനല്‍ ഇന്ന്
Saturday, May 30, 2015 12:12 AM IST
ലണ്ടന്‍: എഫ്എ കപ്പ് ഫൈനലില്‍ ആഴ്സണല്‍ ഇന്ന് ആസ്റണ്‍ വില്ലയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി പത്തിന് വെംബ്ളിയിലാണ് മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ ആഴ്സണലിനു തന്നെയാണ് ഇത്തവണയും കിരീട പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഹള്‍സിറ്റിയെ എക്സ്ട്രാ ടൈമില്‍ നേടിയ ഗോളില്‍ 3-2ന് പീരങ്കിപ്പട കപ്പുയര്‍ത്തി. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നാംസ്ഥാനത്തെത്താനും ആഴ്സണലിനായി.

വില്ലയാണെങ്കില്‍ പതിനേഴാം സ്ഥാനത്തെത്തി പ്രീമിയര്‍ ലീഗിലെ പുറത്താക്കല്‍ ഭീഷണിയില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വില്ല സെമി ഫൈനലില്‍ കരുത്തരായ ലിവര്‍പൂളിനെ 2-1ന് പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. സെമിയിലെ പ്രകടനം ഫൈനലില്‍ ആഴ്സണലിനെതിരേ ആവര്‍ത്തിക്കുമെന്നാണ് വില്ല പരിശീലകന്‍ ടിം ഷെര്‍വുഡ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ആഴ്സണലിനായിരിക്കും സമ്മര്‍ദമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 58 വര്‍ഷമായി വില്ല എഫ്എ കപ്പ് ചാമ്പ്യന്മായിട്ട്. 1957ലാണ് വില്ല അവസാനം എഫ് കപ്പ് ചാമ്പ്യന്മാരായത്. ആഴ്സണല്‍ പതിനൊന്ന് തവണ ചാമ്പ്യന്മാരായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.