ജാരയ്ക്കു മൂന്നു മത്സരത്തില്‍ വിലക്ക്
Tuesday, June 30, 2015 11:24 PM IST
സാന്റിയാഗോ: ഉറുഗ്വെ താരം എഡിന്‍സണ്‍ കവാനിക്കെതിരേ അശ്ളീലപ്രകടനം നടത്തിയ ചിലിയന്‍ താരം ഗൊണ്‍സാലോ ജാരയെ മൂന്നു മത്സരങ്ങളില്‍നിന്നു വിലക്കി. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് ജാരയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. ഉറുഗ്വെയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിനിടെയായിരുന്നു സംഭവങ്ങള്‍. ജാര അശ്രീലപ്രകടനത്തിനു ശേഷം കവാനി ജാരയുടെ മുഖത്ത് അടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കവാനിക്ക് രണ്ടാമത്തെ മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും ലഭിച്ചു പുറത്തായി.


കവാനിയുടെ പിതാവ് അറസ്റിലായിട്ടും മത്സരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കവാനി ചിലിക്കെതിരേ ഇറങ്ങുകയായിരുന്നു. മത്സരത്തിനിടെ കവാനിയെ പ്രകോപിപ്പിച്ച സംഭവം റഫറി കണ്ടിരുന്നില്ല. എന്നാല്‍, വീഡിയോ ദൃശ്യങ്ങള്‍ പിന്നീടു തെളിവായി സ്വീകരിച്ച് ജാരയ്ക്കെതിരേ നടപടിയെടുക്കുകയായിരുന്നു. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചിലി ഉറുഗ്വെയെ പരാജയപ്പെടുത്തി സെമിയില്‍ കടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.