സായി ഫുട്ബോള്‍: കേരളത്തിനു വിജയം
Sunday, August 2, 2015 1:04 AM IST
റാഞ്ചി: ഇന്റര്‍ സായി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിനു വിജയം. കനത്ത മഴയ്ക്കു നടുവിലും മികച്ച കളി കെട്ടഴിച്ച കേരളം ചണ്ഡിഗഡിനെ ഏകപക്ഷീയമായ മൂന്നു ഗോളിനു പരാജയപ്പെടുത്തിയത്. കേരളത്തിനു വേണ്ടി ശ്യാംജിത് ലാല്‍, വിഷ്ണു, മുഷ്താഖിന്‍ എ്ന്നിവര്‍ ഗേള്‍ നേടി.

പെണ്‍കുട്ടികളുടെ വിഭാഗം മത്സരം മഴയെത്തുടര്‍ന്ന് നാളത്തേക്കു മാറ്റി. കോട്ടയം മേവള്ളൂര്‍ കെ.എം. ഹൈസ്കൂളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. കെ.എം. അക്ഷരയാണ് കേരളത്തെ നയിക്കുന്നത്. ജൂണിയര്‍ ഇന്ത്യന്‍ ടീമില്‍ മിന്നും പ്രകടനത്തോടെ തിളങ്ങുന്ന ലക്ഷ്മിക റാവുവിന്റെ മികവാണ് കേരളത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഒഡീഷയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷ്മിക റാവു ഏഴു ഗോള്‍ നേടിയിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇവിടത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.