ബിസിസിഐ കൂടുതല്‍ സുതാര്യമാകണം: കായിക മന്ത്രി
Wednesday, August 5, 2015 11:19 PM IST
ന്യൂഡല്‍ഹി: ബിസിസിഐയുടെ കരാറുകളും നിയമനങ്ങളും കൂടുതല്‍ സുതാര്യമാകണമെന്നു കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോനോവാള്‍. ഇന്ത്യയിലെ മറ്റു കായിക ഫെഡറേഷനുകളെ ഇക്കാര്യത്തില്‍ ബിസിസിഐ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. ഈ അടുത്ത് കെടുകാര്യസ്ഥതയുടെയും അഴിമതി യുടെയും പേരില്‍ പഴികേട്ട സംഘടനയാണു ബിസിസിഐ. ഈ സ്ഥിതി മാറണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിസിസിഐയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുജനത്തിനു കൂടി അറിയാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ക്രിക്കറ്റ് അത്രമാത്രം ജനകീയമായ കായിക ഇനമാണ്. അതു കൊണ്ടുതന്നെ ബിസിസിഐയുടെ കണക്കുകളും പ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തിനു കൂടി ബോധ്യപ്പെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.