കോമണ്‍വെല്‍ത്ത് ഭാരോദ്വഹനം: ഇന്ത്യ വേദിയാകും
Thursday, August 27, 2015 11:19 PM IST
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭാരോദ്വഹന മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയൊരുക്കും. ഭാരോദ്വഹന ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ വേദിയാകുന്നത്. കോമണ്‍വെല്‍ത്ത് യൂത്ത്, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന വ്യക്തിഗത മത്സരങ്ങള്‍ പൂനയിലാണ് നടക്കുക. ഒക്ടോബര്‍ 11 മുതല്‍ 15 വരെയാണ് താരങ്ങള്‍ ഭാരമുയര്‍ത്തുക.

കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷില്‍ ഇന്ത്യ 40 ഭാരോദ്വഹകരെയാണ് അണിനിരത്തുന്നത്. 11 യൂത്ത് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), 16 ജൂണിയര്‍ (പുരുഷന്മാര്‍, വനിതകള്‍), 13 സീനിയര്‍ (പുരുഷന്‍മാര്‍, വനിതകള്‍). 26-ാമത് വനിത 45-ാമത് പുരുഷ ഏഷ്യന്‍ വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു ഇന്ത്യന്‍ ഭാരോദ്വഹകരാണ് പങ്കെടുക്കുക. തായ്ലന്‍ഡിലെ ഫുകറ്റില്‍ അടുത്തമാസം 3 മുതല്‍ 12 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.