മഴ കടന്നാല്‍ ജയം
മഴ കടന്നാല്‍ ജയം
Tuesday, September 1, 2015 12:06 AM IST
കൊളംബോ: ചരിത്രവിജയത്തിന് അരികെയാണ് വിരാട് കോഹ്ലിയും സംഘവും. ടീം ഇന്ത്യക്കും ജയത്തിനുമിടെ ഒളിച്ചുകളി നടത്തുന്ന മഴ മാറിനില്‍ക്കണമെന്നു മാത്രം. ശ്രീലങ്കയ്ക്കെതിരായ നിര്‍ണായക മൂന്നാം ടെസ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക രണ്ടാം ദിനം മൂന്നിന് 67 എന്നനിലയിലാണ്. പരമ്പര ജയത്തിനു ലങ്കയ്ക്ക് 319 റണ്‍സും ഇന്ത്യക്ക് ഏഴു വിക്കറ്റുകളും. ഇന്ന് ഉച്ചയ്ക്കുശേഷം കനത്ത മഴയ്ക്കു സാധ്യതയുണ്െടന്നാണ് കാലവസ്ഥാ പ്രവചനം.

386 റണ്‍സിന്റെ വലിയ ലക്ഷ്യം തേടിയിറങ്ങിയ ലങ്കന്‍ മുന്‍നിരയെ ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും ചേര്‍ന്നു ചവിട്ടിയരച്ചു. ഏഴുവിക്കറ്റ് മാത്രം ബാക്കിനില്‍ക്കേ 319 റണ്‍സ് കൂടി വേണം ലങ്കയ്ക്ക്. ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത പിച്ചില്‍ വിജയമെന്ന സ്വപ്നം ലങ്കക്കാര്‍ ഉപേക്ഷിച്ച മട്ടാണ്. അതുകൊണ്ടുതന്നെ പ്രതിരോധം മാത്രം ലക്ഷ്യമിട്ടാകും ആതിഥേയര്‍ ഇറങ്ങുക. ഓപ്പണര്‍ കൌശല്‍ സില്‍വയും (24) നായകന്‍ എയ്ഞ്ചലോ മാത്യൂസുമാണ് (22) ക്രീസില്‍.

മൂന്നിന് 21 റണ്‍സെന്ന ദയനീയാവസ്ഥയില്‍ നാലാംദിനം രണ്ടാം ഇന്നിംഗ്സ് തുടര്‍ന്ന ഇന്ത്യയെ കാത്തത് രോഹിത് ശര്‍മയും ബാറ്റു കൈയിലെടുത്ത വാലറ്റത്തിന്റെ മിടുക്കുമാണ്. സ്റുവര്‍ട്ട് ബിന്നി (49), നമന്‍ ഓജ (35), ആര്‍.അശ്വിന്‍ (58), അമിത് മിശ്ര (39) എന്നിവരുടെ മികവാണ് ലങ്കയ്ക്ക് അസാധ്യമായൊരു ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിച്ചത്.

ലഞ്ചിനു പിരിയുമ്പോള്‍ മുന്‍നിരയിലെ അഞ്ചുപേരെ പവലിയനിലെത്തിച്ച ലങ്കയ്ക്കായിരുന്നു കളിയില്‍ മുന്‍തൂക്കം. 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 50 തികച്ച രോഹിത് ശര്‍മയുമാണ് ആദ്യ സെഷനില്‍ പുറത്തായത്. ഇന്ത്യയെ വേഗത്തില്‍ ചുരുട്ടിക്കെട്ടാമെന്ന മോഹവുമായി ഉച്ചഭക്ഷണത്തിനുശേഷമിറങ്ങിയ മാത്യൂസിനും കൂട്ടര്‍ക്കും പക്ഷേ കാര്യങ്ങള്‍ അനുകൂലമായില്ല. ലങ്കന്‍ പേസര്‍മാരായ ധമിക പ്രസാദും നുവാന്‍ പ്രദീപും നാലു വിക്കറ്റ് വീതം പങ്കിട്ടു.


സ്കോര്‍ബോര്‍ഡ്

ഇന്ത്യ രണ്ടാം ഇന്നിംഗ്സ്

പൂജാര ബി പ്രദീപ് പൂജ്യം, രാഹുല്‍ ബി പ്രദീപ് രണ്ട്, രഹാനെ എല്‍ബിഡബ്ള്യു പ്രദീപ് 4, കോഹ് ലി സി തരംഗ ബി പ്രദീപ് 21, രോഹിത് സി പ്രദീപ് ബി പ്രസാദ് 50, ബിന്നി സി തരംഗ ബി പ്രസാദ് 49, ഓജ സി കരുണരത്നെ ബി ഹെറാത് 35, മിശ്ര റണ്ണൌട്ട് 39, അശ്വിന്‍ സി പെരേര ബി പ്രസാദ് 58, ഉമേഷ് സി ഹെറാത് ബി പ്രസാദ് 4, ഇഷാന്ത് നോട്ടൌട്ട് 2 എക്സ്ട്രാസ് 10 ആകെ 76 ഓവറില്‍ 274ന് ഓള്‍ഔട്ട്.

ബൌളിംഗ്

പ്രസാദ് 19-3-69-4, പ്രദീപ് 17-2-62-4, ഹെറാത് 22-0-89-1, മാത്യൂസ് 6-3-11-0, കൌശല്‍ 12-2-41-0

ശ്രീലങ്ക രണ്ടാം ഇന്നിംഗ്സ്

തരംഗ സി ഓജ ബി ഇഷാന്ത് പൂജ്യം സില്‍വ നോട്ടൌട്ട് 24, കരുണരത്നെ സി ഓജ ബി ഉമേഷ് പൂജ്യം, ചന്ദിമല്‍ സി കോഹ്ലി ബി ഇഷാന്ത് 18, മാത്യൂസ് നോട്ടൌട്ട് 22 ആകെ 18.1 ഓവറില്‍ മൂന്നിന് 67

ബൌളിംഗ് ഇഷാന്ത് 7-2-14-2, ഉമേഷ് 5-1-32-1, ബിന്നി 4-1-13-0, മിശ്ര 2-0-2-0, അശ്വിന്‍ 0.1-0-4-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.