ഗാന്ധി-മണ്ഡേല ക്രിക്കറ്റ് പരമ്പര
Tuesday, September 1, 2015 12:12 AM IST
മുംബൈ: ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ദേശീയ നേതാക്കളോടുള്ള ആദരസൂചകമായി ക്രിക്കറ്റ് പരമ്പര നടത്താന്‍ തീരുമാനമായി. ഏതെങ്കിലും ഒരു ഇതിഹാസ ക്രിക്കറ്ററുടെ പേരിനു പകരമായി രണ്ടു രാജ്യങ്ങളിലെയും സ്വാതന്ത്യസമര നേതാക്കളായ മഹാത്മാ ഗാന്ധിയുടെയും നെല്‍സണ്‍ മണ്ഡേലയുടെയും പേരിലാണ് ഇനിയുള്ള ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരകള്‍ അറിയപ്പെടുക. ടെസ്റ് പരമ്പരകള്‍ ഇനി മുതല്‍ ഫ്രീഡം ട്രോഫി എന്ന പേരിലും അറിയപ്പെടും. ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര ഒ ക്ടോബര്‍ രണ്ടിനു തുടങ്ങും. പരമ്പരയില്‍ നാലു ടെസ്റുകള്‍, അഞ്ച് ഏകദിനങ്ങള്‍, മൂന്നു ട്വന്റി 20 മത്സരങ്ങള്‍ എന്നിവയാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.