ലിറ്റില്‍ ഫ്ളവര്‍ ഫൈനലില്‍
Monday, October 5, 2015 12:00 AM IST
കളമശേരി: രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന മുപ്പതാമത് ഫാ. ഫ്രാന്‍സിസ് സാലസ് മെമ്മോറിയല്‍ ദക്ഷിണേന്ത്യ സംസ്ഥാന സ്കൂള്‍ ബാസ്കറ്റ്ബോളില്‍ പെണ്‍കുട്ടികളുടെ ഫൈനലില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസ് ചെന്നൈ സെന്റ് ജോസഫ്സിനെ നേരിടും. പെണ്‍കുട്ടികളുടെ ആദ്യസെമിയില്‍ ലിറ്റില്‍ ഫ്ളവര്‍ 46-10ന് കണ്ണൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ തോല്‍പ്പിച്ചു. രണ്ടാം സെമിയില്‍ സെന്റ് ജോസഫ്സ് 50-47ന് ബംഗളൂര്‍ സ്പോര്‍ട്സ് ഡിവിഷനെ പരാജയപ്പെടുത്തി.


ആണ്‍കുട്ടികളുടെ സെമിഫൈനലില്‍ മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് -സാന്തോം ചെന്നൈയിയെ നേരിടും. രണ്ടാം സെമിയില്‍ തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസ് തേവര സേക്രട്ട് ഹാര്‍ട്ട് പബ്ളിക് സ്കൂളിനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.