ബ്ളാറ്റര്‍ക്കെതിരേ സ്പോണ്‍സര്‍മാര്‍
Monday, October 5, 2015 12:00 AM IST
ലണ്ടന്‍: ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്ററിന്റെ രാജി ഉടന്‍ പ്രാബല്യത്തില്‍ വരണമെന്ന് ആവശ്യപ്പെട്ടു സ്പോണ്‍സര്‍മാര്‍ രംഗത്ത്. ഫിഫയുടെ ആഗോള സ്പോണ്‍സര്‍മാരായ മക്ഡൊണാള്‍ഡ്സ്, കൊക്കക്കോള, വിസ തുടങ്ങിയവരാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്ളാറ്റര്‍ തലപ്പത്തു തുടരുന്നത് സംഘടനയുടെ സല്‍പ്പേരിനു കളങ്കമാകുമെന്നും അതു തങ്ങളെയും ബാധിക്കുമെന്നാണ് ഫിഫക്കയച്ച കത്തില്‍ പറയുന്നത്. ഫിഫയിലെ ശതകോടികളുടെ അഴിമതിയെത്തുടര്‍ന്ന് രാജി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത ഫെബ്രുവരി വരെ പ്രസിഡന്റ് സ്ഥാനത്തു തുടരുമെന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.