കട്ടക്കിനു വിലക്ക് വന്നേക്കും
Wednesday, October 7, 2015 12:27 AM IST
കട്ടക്ക്: അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ കട്ടക്കിനു വിലക്കു വന്നേക്കും. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 മത്സരത്തിനിടെ കാണികള്‍ മൈതാനത്തേക്കു കുപ്പികള്‍ വലിച്ചെറിഞ്ഞിരുന്നു. ഇതുമൂലം മത്സരം രണ്ടുവട്ടം നിര്‍ത്തിവയ്ക്കേണ്ടിവന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ (ഐസിസ) നിയമപ്രകാരം കാണികള്‍ കളി തടസപ്പെടുത്തിയാല്‍ രാജ്യാന്തര മത്സരങ്ങള്‍ നടത്തുന്നത് ആ വേദിക്കു വിലക്കേര്‍പ്പെടുത്താം.


അടുത്ത രണ്ടുവര്‍ഷത്തേക്കു കട്ടക്കിനെ വിലക്കണമെന്നു സുനില്‍ ഗവാസ്കര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഒഡീഷ ക്രിക്കറ്റ് അസോസിയേഷനെതിരേ നടപടിയെടുക്കണമെന്നാണ് ഗവാസ്കറിന്റെ നിലപാട്. അതേസമയം സംഭവത്തെക്കുറിച്ച് ബിസിസിഐ അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.