സുബ്രതോകപ്പ്: ബികെ ഹാകനു വിജയം
സുബ്രതോകപ്പ്: ബികെ ഹാകനു വിജയം
Thursday, October 8, 2015 12:41 AM IST
ന്യൂഡല്‍ഹി: സുബ്രതോ മുഖര്‍ജി രാജ്യാന്തര സ്കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍-17) കോല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെതിരേ ഒന്നിനെതിരേ രണ്ടു ഗോളിനു സ്വീഡിഷ് ക്ളബായ ബികെ ഹാകനു ജയം. അംബേദ്കര്‍ സ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് സ്വീഡിഷ് ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ബി.കെ ഹാകന്റെ ജൂണിയര്‍ടീം ഈസ്റ് ബംഗാളിനെ തോല്‍പ്പിച്ചത്.

മറ്റൊരു മത്സരത്തില്‍ ഗോവയിലെ സാന്‍കലിം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിനെ (7-0) ഇന്തോനേഷ്യന്‍ ടീം തോല്‍പ്പിച്ചു. ഹരിയാന പാനിപ്പത്ത് ഡെല്‍ഹി പബ്ളിക് സ്കൂള്‍ (3-0) ഗോളിനു ലക്ഷദ്വീപ് ആന്ത്രോത്ത് ഗവണ്‍മെന്റ് മഹാത്മാ ഗാന്ധി സെക്കന്‍ഡറി സ്കൂളിനെയും തോല്‍പ്പിച്ചു. ഇന്‍ഡോറിലെ എമറാള്‍ഡ് ഇന്റര്‍നാഷണല്‍ സ്കൂളും എയര്‍ഫോഴ്സ് സ്കൂളും (ടിഎഎഫ്എസ്) തമ്മിലുള്ള മത്സരം (3-3) സമനിലയില്‍ പിരിഞ്ഞു.


ഇന്നു ഗോവ- ലക്ഷദ്വീപ്, ഈസ്റ്റ്ബംഗാള്‍-മോഹന്‍ബഗാന്‍, ബംഗളൂരു എഫ്സി-പുന എഫ്സി, ഹരിയാന-ഛത്തിസ്ഗഡ്, ഇന്‍ഡോറിലെ എമറാള്‍ഡ് സ്കൂള്‍-ത്രിപുര സ്പോര്‍ട്സ് സ്കൂള്‍, ജാര്‍ഖണ്ഡിലെ ബിഎസ്എല്‍ പ്ളസ്ടു ഹൈസ്കൂള്‍- എയര്‍ഫോഴ്സ് സ്കൂള്‍ മത്സരങ്ങള്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.