വിജേന്ദര്‍ ഇന്ന് ഇടിക്കൂട്ടില്‍
വിജേന്ദര്‍ ഇന്ന് ഇടിക്കൂട്ടില്‍
Saturday, October 10, 2015 12:02 AM IST
ലണ്ടന്‍: പ്രഫഷണല്‍ ബോക്സിംഗ് രംഗത്തേക്കു ചുവടുമാറിയ ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗിന്റെ മത്സരം ഇന്ന്. പ്രഫഷണല്‍ ബോക്സിംഗ് റിംഗില്‍ വിജേന്ദറിന്റെ എതിരാളി ഇംഗ്ളീഷ് ബോക്സര്‍ സോണി വൈറ്റിംഗാണ്. ഇന്ത്യന്‍ സമയം രാത്രി 10നാണ് ഇടി. ഇംഗ്ളണ്ടിലെ മാഞ്ചസ്റ്റില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ തന്നെ വിറ്റുപോയിട്ടുണ്ട്. ഇടി കലക്കുമെന്നു ചുരുക്കം. സോണി സിക്സിലാണ് തത്സമയ സംപ്രേക്ഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.