കേരളത്തിനു തോല്‍വി
Wednesday, October 14, 2015 11:25 PM IST
വിശാഖപട്ടണം: വിനുമങ്കാദ് ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിനു തുടര്‍ച്ചയായ രണ്ടാം പരാജയം. ഇന്നലെ നടന്ന മത്സരത്തില്‍ ആന്ധ്രപ്രദേശാണ് കേരളത്തെ പരാജയപ്പെടുത്തിയത്. 23 റണ്‍സിനാണ് ആന്ധ്ര ജയിച്ചത്. സ്കോര്‍: ആന്ധ്രപ്രദേശ് 50 ഓവറില്‍ ആറിന് 312. കേരളം- 50 ഓവറില്‍ ഒമ്പതിന് 289. ആന്ധ്രയ്ക്കുവേണ്ടി മഹ്ദീപ് കുമാര്‍(70), ധ്രുവ്കുമാര്‍ റെഡ്ഡി(57), കിരണ്‍ ഷിന്‍ഡേ(69), ചൈതന്യ(50) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. കേരളത്തിനുവേണ്ടി എസ്. രോഹന്‍ (73), ഡാരില്‍(83) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.