ജിമ്മി സ്മാരക സംസ്ഥാന ഓപ്പണ്‍ ചെസ് വിജയികള്‍
Tuesday, December 1, 2015 12:02 AM IST
കണ്ണൂര്‍: പേരാവൂരില്‍ നടന്ന ജിമ്മി സ്മാരക സംസ്ഥാന ഓപ്പണ്‍ ചെസ് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ആഷിഷ് അലക്സ് (വയനാട്), ജൂണിയര്‍ വിഭാഗത്തില്‍ കെ.വി. അമല്‍റൂസി (പയ്യന്നൂര്‍) ചാമ്പ്യന്‍മാരായി. മുഹമ്മദ് ദില്‍ഷാദ് (കോഴിക്കോട്), കെ.ജി. അരുണ്‍കുമാര്‍ (ഏഴോം), എം.വി. മനോജ് (പയ്യന്നൂര്‍ കുന്നരു) എന്നിവര്‍ സീനിയര്‍ വിഭാഗത്തിലും സി.സി. അഷിത (കാനായി), ബ്രഹ്മ (പയ്യന്നൂര്‍), ദേവാനന്ദ് (കോഴിക്കോട്) എന്നിവര്‍ ജൂണിയര്‍ വിഭാഗത്തിലും യഥാക്രമം രണ്ടുമുതല്‍ നാലുവരെ സ്ഥാനങ്ങള്‍ നേടി.


മത്സരം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം.ജി. ദേവദാസ് അധ്യക്ഷത വഹിച്ചു. സ്റാന്‍ലി ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് വിജയികള്‍ക്ക് ട്രോഫികളും കാഷ് പ്രൈസുകളും സമ്മാനിച്ചു. ബോബി ജോര്‍ജ്, മാത്യു ജോര്‍ജ്, പി.വി. നാരായണന്‍, വി.വി. ബാലറാം, ഡോ. കെ.വി. ദേവദാസന്‍, തോമസ് ജേക്കബ്, രാജന്‍ കുരുന്നേന്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.