പഞ്ചാബിനെതിരേ ഹൈദരാബാദിന് അഞ്ചു വിക്കറ്റ് ജയം
പഞ്ചാബിനെതിരേ ഹൈദരാബാദിന് അഞ്ചു വിക്കറ്റ് ജയം
Saturday, April 23, 2016 12:25 PM IST
ഹൈദരാബാദ്: ഒരിക്കൽക്കൂടി ഡേവിഡ് വാർണറും ശിഖർ ധവാനും അരങ്ങുവാണ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനു തുടർച്ചയായ മൂന്നാം ജയം. പോയിന്റ് പട്ടികയിൽ അവസാന സ്‌ഥാനത്തുള്ള കിംഗ്സ് ഇലവൻ പഞ്ചാബിനെ അഞ്ചു വിക്കറ്റിനാണ് ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്സ് പരാജയപ്പെടുത്തിയത്. സ്കോർ: കിംഗ്സ് ഇലവൻ പഞ്ചാബ്– 20 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 143. സൺ റൈസേഴ്സ് ഹൈദരാബാദ്–17.5 ഓവറിൽ അഞ്ചിന് 146.


ഓപ്പണറായ ഡേവിഡ് വാർണർ 31 പന്തിൽ ഏഴു ബൗണ്ടറിയും മൂന്നു സിക്സുമടക്കം 59 റൺസ് അടിച്ചുകൂട്ടി. 44 പന്തിൽ 45 റൺസെടുത്ത ശിഖർ ധവാൻ മികച്ച പിന്തുണയും നൽകി. നേരത്തെ 34 പന്തിൽ 40 റൺസെടുത്ത ഷോൺ മാർഷിന്റെയും 17 പന്തിൽ 36 റൺസെടുത്ത അക്ഷർ പട്ടേലിന്റെയും മികവിലാണ് പഞ്ചാബ് 143 റൺസെടുത്തത്. പഞ്ചാബിന്റെ നാലാം പരാജയമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.