ദക്ഷിണാഫ്രിക്കൻ ടീമിനൊപ്പം മലയാളിപ്പയ്യൻ
ദക്ഷിണാഫ്രിക്കൻ ടീമിനൊപ്പം മലയാളിപ്പയ്യൻ
Saturday, April 30, 2016 12:10 PM IST
കോട്ടയം: ജോഷ്വ വി. സെബാസ്റ്റ്യൻ ജനിച്ചതും വളർന്നതും ദക്ഷിണാഫ്രിക്കയിൽ. അച്ഛൻ കുട്ടനാട് മാമ്പുഴക്കരി സ്വദേശി റോണി ജോസ്. അമ്മ ഡോ. ടീന തോമസ്. ക്രിക്കറ്റ് കളിയോട് ചെറുപ്പം മുതൽ താത്പര്യമുണ്ടായിരുന്നു. നന്നായി കളിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, ക്രിക്കറ്റ് ജോഷ്വക്കുവേണ്ടി കരുതിവച്ചത് സ്വപ്നനേട്ടമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ടീമിൽ ഇടം. ദക്ഷിണാഫ്രിക്കയുടെ ദേശീയ ടീമിലേക്കുള്ള റിക്രൂട്ടിംഗ് ഏജൻസിയാണ് ഹെറിറ്റേജ് ടീം എന്നും അറിയപ്പെടുന്ന അണ്ടർ 19 സ്ക്വാഡ്. ദക്ഷിണാഫ്രിക്കൻ ടീമിനൊപ്പം ജോഷ്വ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിട്ടുണ്ട്. കോമൺവെൽത്ത് രാജ്യങ്ങളുമായിട്ടുള്ള പരമ്പരയ്ക്കു വേണ്ടിയാണ് ദക്ഷിണാഫ്രിക്കയുടെ ഹെറിറ്റേജ് ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്.

ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും മറ്റാരുമല്ല. ബാക്കുയുള്ളവരിൽ ഭൂരിഭാഗം പേരും 18 നടുത്ത പ്രായമുള്ളവർ. പക്ഷേ, ടീമിന്റെ നട്ടല്ല് ജോഷ്വ തന്നെ. പ്രൈമറി ടീമിൽ ജോഷ്വയ്ക്കു ലഭിച്ച പരിശീലനമാണ് ജോഷ്വായിലെ ക്രിക്കറ്റ് താരത്തെ വളർത്തിയതെന്നു പറയാം. പിന്നീട്, സ്കൂൾ ടീമിന്റെ ക്യാപ്റ്റനായി. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രകടം മികച്ചതായിരുന്നു. ഈ പ്രകടനങ്ങളുടെ അടിസ്‌ഥാനത്തിൽ അദ്ദേഹം സംസ്‌ഥാന ടീമിൽ ഇടം നേടി. അന്ന് പ്രായം 10 വയസ്. പിന്നീട് അഞ്ചുവർഷവും അദ്ദേഹം ടീമിൽ സ്‌ഥാനം നിലനിർത്തി. ഒടുവിൽ ഹെറിറ്റേജ് ടീമിലും ഇടം നേടാനായി.


ജൊഹാനസ്ബർഗിലെ ലിൻമെയർ സ്കൂളിലെ പഠന കാലത്ത് അദ്ദേഹം കുറിച്ച 150 റൺസ് നോട്ട് ഔട്ട് ഇന്നും തകർക്കപ്പെടാത്ത റിക്കാർഡാണ്. സച്ചിൻ തെണ്ടുൽക്കറിനെ ആരാധിക്കുന്ന ജോഷ്വയുടെ ആരാധനാപാത്രങ്ങളിൽ ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്സുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.