മുത്തൂറ്റ് കാപ്പിറ്റൽ സൂപ്പർ ലീഗിന് ഇന്നു തുടക്കം
Friday, May 6, 2016 12:35 PM IST
കൊച്ചി:മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായുള്ള മുത്തൂറ്റ് കാപിറ്റൽ സർവീസസ് ലിമിറ്റഡ് ജീവനക്കാരുടെ അന്തർ സംസ്‌ഥാന ക്രിക്കറ്റ് ടൂർണമെന്റായ മുത്തൂറ്റ് കാപിറ്റൽ സൂപ്പർ ലീഗിന് ഇന്ന് തുടക്കം. തേവര സേക്രഡ് ഹാർട്ട് കോളജ് ഗ്രൗിൽ നടക്കുന്ന ടൂർണമെന്റിൽ സൂപ്പർ ലീഗിൽ നാലു സംസ്‌ഥാനങ്ങളിൽ നിന്നുള്ള എട്ട് ടീമുകളാണ് മാറ്റുരയ്ക്കുക. ടൂർണമെന്റ് മേയ് എട്ടിന് ഞായറാഴ്ച വൈകുന്നേരം സമാപിക്കും.

മുത്തൂറ്റ് കാപിറ്റൽ സർവീസസ് ലിമിറ്റഡ് ജീവനക്കാരെ പ്രതിനിധീകരിച്ച് കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടകം എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.