മിക്കി ആർതർ പാക് പരിശീലകൻ
മിക്കി ആർതർ പാക് പരിശീലകൻ
Friday, May 6, 2016 12:35 PM IST
കറാച്ചി: മുൻ ദക്ഷിണാഫ്രിക്ക–ഓസ്ട്രേലിയ പരിശീലകൻ മിക്കി ആർതർ പാക്കിസ്‌ഥാൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാകും. ലോകകപ്പ് ട്വന്റി–20യിലെ പരാജയത്തെത്തുടർന്ന് വഖാർ യൂനിസ് രാജിവച്ച ഒഴിവിലേക്കാണ് ദക്ഷിണാഫ്രിക്കക്കാരനായ മിക്കി ആർതർ വരുന്നത്. പാക്കിസ്‌ഥാൻ ക്രിക്കറ്റ് ബോർഡാണ് മിക്കിയുടെ വരവു സംബന്ധിച്ച് സ്‌ഥിരീകരണം നൽകിയത്. പാക്കിസ്‌ഥാൻ സൂപ്പർ ലീഗ് ട്വന്റി–20യിൽ കറാച്ചി കിംഗ്സിന്റെ പരിശീലകനായിരുന്നു മിക്കി ആർതർ. വസിം അക്രം, റമീസ് രാജ, ഫൈസൽ മിർസ തുടങ്ങിയവരുടെ നിർദേശപ്രകാരമാണ് മിക്കിയെ പരിശീലകനാക്കിയത്. മിക്കി പരിശീലിപ്പിച്ചിരുന്ന കാലഘട്ടത്തിലാണ് ദക്ഷിണാഫ്രിക്ക ലോക ഒന്നാം നമ്പർ ടീമായിരുന്നത്. തുടർച്ചയായി 13 ഏകദിനങ്ങൾ ജയിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. 2011 മുതൽ 2013 വരെ ഓസ്ട്രേലിയയുടെയും പരിശീലകനായിരുന്നു മിക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.