കരുണും ശാർദൂലും ഇന്ത്യൻ ടീമിൽ
കരുണും ശാർദൂലും ഇന്ത്യൻ ടീമിൽ
Monday, May 23, 2016 12:21 PM IST
മുംബൈ: കർണാടകയുടെ മലയാളി താരം കരുൺ നായരും മുംബൈ പേസർ ശാർദുൽ ഠാക്കുറും ഇന്ത്യൻ ടീമിൽ ഇടം നേടി. സിംബാബ്വെയ്ക്കെതിരായ ഏകദിന–ട്വന്റി–20 പരമ്പരയ്ക്കുള്ള ടീമിലാണ് കരുണിന് സ്‌ഥാനം ലഭിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കാണ് ശാർദുൽ ഠാക്കുറിന് അവസരം ലഭിച്ചത്. ഏകദിന ടീമിനെ എം.എസ്. ധോണിയും ടെസ്റ്റ് ടീമിനെ വിരാട് കോഹ്ലിയും തന്നെ നയിക്കും. ധോണിക്കൊപ്പം കളിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കരുൺ നായർ പറഞ്ഞു.

കഴിഞ്ഞ രണ്ടു രഞ്ജി സീസണിലെ തകർപ്പൻ പ്രകടനമാണ് ശാർദൂലിന് ടെസ്റ്റ് ടീമിലേക്ക് വഴിതെളിച്ചത്. 2014–15 സീസണിൽ 10 മത്സരങ്ങളിൽനിന്നും 48 വിക്കറ്റുകളാണ് മുംബൈ ബൗളർ പിഴുതത്. 2015–16 സീസണിൽ 41 വിക്കറ്റും സ്വന്തമാക്കിയിരുന്നു. 37 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള ശാർദൂൽ 133 വിക്കറ്റ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 17 അംഗ ടീമിൽ ഇഷാന്ത് ശർമയും മുഹമ്മദ് ഷാമിയും ഉമേഷ് യാദവും ഭുവനേശ്വർ കുമാറും ടീമിലുണ്ട്. 2015 ജനുവരിക്കു ശേഷം ആദ്യമായാണ് മുഹമ്മദ് ഷാമി ഇന്ത്യൻ ടീമിലെത്തുന്നത്.

സിംബാബ്വെയ്ക്കെതിരായ ഏകദിന ടീമിൽ ക്യാപ്റ്റൻ ധോണി മാത്രമാണ് സീനിയർ താരമായിട്ടുള്ളത്. ധോണിക്കും വിശ്രമം അനുവദിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയവർക്കെല്ലാം വിശ്രമം അനുവദിച്ചു. കെ.എൽ. രാഹുൽ, അമ്പാട്ടി റായുഡു, റിഷി ധവാൻ, യുവ് രാജ് സിംഗ്, പവൻ നെഗി അക്്ഷർ പട്ടേൽ, ഹർഭജൻ സിംഗ് എന്നിവരെ പരിഗണിച്ചുപോലുമില്ല. ഐപിഎലിൽ ബാംഗളൂരിനു വേണ്ടി കളിക്കുന്ന ചാഹൽ 1– കളികളിൽനിന്ന് 19 വിക്കറ്റുകളാണു സ്വന്തമാക്കിയത്.

യുവതാരങ്ങളിൽ ശ്രദ്ധേയരായ യുശ്വേന്ദ്ര ചഹാൽ, മന്ദീപ് സിംഗ്, ജയന്ദ് യാദവ്, ബരീന്ദർ സരൺ, ഫയിസ് ഫസൽ എന്നിവരും ഏകദിന ടീമിൽ സ്‌ഥാനം പിടിച്ചു. സെലക്ഷൻ കമ്മിറ്റി ചെയർമാൻ സന്ദീപ് പാട്ടീലാണു ടീമിനെ പ്രഖ്യാപിച്ചത്.

സിംബാബ്വെ പര്യടനത്തിൽ മുതിർന്ന താരങ്ങളായ യുവ്രാജ് സിംഗിനെയും ഹർഭജൻ സിംഗിനെയും ഒഴിവാക്കിയത് ഇന്ത്യൻ ടീമിന്റെ ഭാവി മുന്നിൽക്കണ്ടാണെന്ന്് സെലക്്ഷൻ കമ്മിറ്റി ചെയർമാൻ സന്ദീപ് പാട്ടീൽ പറഞ്ഞു. കളിക്കളത്തിൽനിന്നു വിരമിക്കണമെന്ന് ആരോടും പറയാൻ കഴിയില്ല. ഇന്ത്യൻ ടീമിന്റെ ഭാവിയാണ് ഇപ്പോൾ പ്രധാനം. മികച്ച പ്രകടനം നടത്തിയാൽ ഏതു കളിക്കാരനും ഇന്ത്യൻ ടീമിലേക്കു തിരിച്ചുവരാം– പാട്ടീൽ പറഞ്ഞു. ഈ വർഷം തുടക്കത്തിൽ നടന്ന ട്വന്റി–20 ടൂർണമെന്റിൽ യുവരാജും ഹർഭജനും ഇടംപിടിച്ചിരുന്നു. യുവ്രാജ് ടീമിൽ ഇടം പിടിച്ചപ്പോൾ ഹർഭജന് ഒരു മത്സരത്തിലും അവസരം ലഭിച്ചില്ല.

ജൂൺ 11നാണ് ഇന്ത്യയുടെ സിംബാബ്ബെ പര്യടനം ആരംഭിക്കുന്നത്.

<ആ>ഏകദിന ടീം: എം.എസ്. ധോണി (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഫയിസ് ഫസൽ, മനീഷ് പാണ്ഡെ, അമ്പാട്ടി റായുഡു, കരുൺ നായർ, അക്ഷർ പട്ടേൽ, റിഷി ധവാൻ, ജസ്പ്രീത് ബുംറ, ബരീന്ദർ സ്രാൻ, മന്ദീപ് സിംഗ്, കേദാർ ജാദവ്, ജയദേവ് ഉനദ്ഗഡ്, യുശ്വേന്ദ്ര ചഹാൽ, ജയന്ദ് യാദവ്.

<ആ>ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, മുരളി വിജയ്, ചേതേശ്വർ പൂജാര, കെ.എൽ.രാഹുൽ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ശാർദുൽ ഠാക്കുർ, സ്റ്റുവർട്ട് ബിന്നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.