സംസ്‌ഥാന ചെസ്: കെ. അർജുൻ കിരീടത്തിലേക്ക്
Saturday, May 28, 2016 12:33 PM IST
തലശേരി: തലശേരിയിൽ നടക്കുന്ന അമ്പത്തിനാലാമത് സംസ്‌ഥാന ജൂണിയർ ചെസ് ചാമ്പ്യൻഷിപ്പിന്റെ എട്ട് റൗണ്ട് മത്സരം കഴിഞ്ഞപ്പോൾ കോഴിക്കോടിന്റെ കെ.അർജുൻ ഏഴര പോയിന്റ് നേടി കിരീടത്തിലേക്ക് അടുക്കുന്നു. ജോയി ആന്റണി, കെ.ആർ. മധുസൂദനൻ, ഒ.എ. രാജു, പി.കെ. സുരേഷ് എന്നിവർ ആറര പോയിന്റ് വീതം നേടി രണ്ടാം സ്‌ഥാനത്തുണ്ട്. ഇന്ന് ഒരു റൗണ്ട് മത്സരം കൂടി കഴിയുമ്പോൾ ചാമ്പ്യൻഷിപ്പിനു സമാപനമായി. ഉച്ചകഴിഞ്ഞു സമ്മാനദാനം നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.