യൂറോ കപ്പ്: റോയസ് ഇല്ലാതെ ജർമൻ ടീം
യൂറോ കപ്പ്: റോയസ് ഇല്ലാതെ ജർമൻ ടീം
Tuesday, May 31, 2016 12:09 PM IST
ബർലിൻ: പത്തിന് ഫ്രാൻസിൽ ആരംഭിക്കുന്ന യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിനുള്ള ജർമൻ ടീമിന്റെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. പുതുമുഖ മിഡ്ഫീൽഡർമാരായ ജോഷ്വ കിമ്മിച്, ലിറോയ് സാനെ, ജൂലിയാൻ വൈഗൽ എന്നിവരെ കോച്ച് ജോവാക്കിം ലോ 23 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായ രണ്ടാം മേജർ ടൂർണമെന്റിലും മാർക്കോ റോയസിനെ ഉൾപ്പെടുത്തിയില്ല. പരിക്ക് ഭേദമാകാത്തതാണ് കാരണമെന്ന് കോച്ച് ലോ പറഞ്ഞു. റൊയസിന്റെ കണങ്കാലിനാണ് പരിക്ക്. മേയ് 27നായിരുന്നു റോയസിന്റെ 27–ാം ജന്മദിനം. ബ്രസീൽ ലോകകപ്പിൽനിന്നും അന്തിമനിമിഷം റോയസ് പരിക്കിനെത്തുടർന്ന് പിന്മാറി.

ഡിഫൻസീവ് മിഡ്ഫീൽഡറാണ് ഇരുപത്തൊന്നുകാരനായ കിമ്മിച്. ഈ സീസണിൽ മാത്രമാണ് ബയേൺ മ്യൂണിക്കിന്റെ ഫസ്റ്റ് ഡിവിഷൻ ടീമിൽ ഇടം നേടിയത്. ഇപ്പോൾ ദേശീയ അണ്ടർ 21 ടീമിൽനിന്ന് സീനിയർ ടീമിലേക്ക് പ്രമോഷനുമായി. ലിറോയ് ഷാൽക്കെയുടെയും, വൈഗലും ബോറൂസിയയുടെ മിന്നും താരങ്ങളാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച സ്ലൊവാക്യക്കെതിരെ നടന്ന സൗഹൃദമത്സരത്തിൽ ഇരുവരും കളത്തിലിറങ്ങിയിരുന്നു.

മുൻപ് പ്രഖ്യാപിച്ച ടീമിലെ അംഗസംഖ്യ 23 ആയി കോച്ച് ലോ ചുരുക്കിയപ്പോൾ പഴയ ടീമിലെ ക്യാപ്റ്റനും നെടുംതൂണുമായി ബാ സ്റ്റ്യൻ ഷ്വൈൻസ്റ്റൈഗർ (മാഞ്ചസ്റ്റർ യുണൈറ്റഡ്) ടീമിൽ ഇടംനേടി. ഏറെക്കാലം പരിക്കിന്റെ പിടിയിലായിരുന്നു ഷ്വൈൻസ്റ്റൈഗർ. ഗോൾകീപ്പർമാർ: മാനുവൽ നോയർ(ബയേൺ മ്യൂണിക്), ബേൺഡ് ലെനോ (ബയർ ലെവർകുസൻ), മാർക് സ്റ്റെഗൻ (ബാഴ്സലോണ).


<ആ>പ്രതിരോധം: ജറോം ബോട്ടംഗ്(ബയേൺ മ്യൂണിക്), എംറെ കാൻ (ലിവർപൂൾ/ഇഎൻജി), ജോനാസ് ഹെക്ടർ (കൊളോൺ എഫ്സി), ബനഡിക്റ്റ് ഹോവെഡ്സ്(ഷാൽക്കെ 04), മാറ്റ്സ് ഹുമ്മൽസ്(ബോറൂസിയ ഡോർട്ട്മുണ്ട്), സ്കോഡ്രാൻ മുസ്താഫി(വലൻസിയ/ഇഎസ്പി), അന്റോണിയോ റൂഡിഗർ(എസ് റോമ/ഇറ്റാലിയ).

<ആ>മധ്യനിര: ജൂലിയൻ ഡ്രാക്സ്ലർ(വോൾഫ്സ്ബുർഗ്), സാമി ഖെദിര (യുവന്റസ്), ജോഷ്വ കിമ്മിച്(ബയേൺ മ്യൂണിക്), ടോണി ക്രൂസ്(റയൽ മാഡ്രിഡ്), മെസ്യുട്ട് ഓസിൽ (ആർസണൽ), ലിറോയ് സാനെ(ഷാൽക്കെ 04), ജൂലിയൻ വൈഗൽ(ബോറൂസിയാ ഡോർട്ട്മുണ്ട്).

<ആ>മുൻനിര: മാരിയോ ഗോമസ്(ഫിയോറന്റീന), തോമസ് മ്യൂളർ(ബയേൺ മ്യൂണിക്), ലൂക്കാസ് പൊഡോൾസ്കി(ഗലറ്റ്സറെ), മാരിയോ ഗൊട്സെ(ബയേൺ മ്യൂണിക്), ആന്ദ്രെ ഷുർലെ(വോൾഫ്സ്ബർഗ്).

ഗ്രൂപ്പ് സിയിൽ ഈ മാസം 12ന് യുക്രെയ്നെതിരെയാണ് ലിലെയിലാണ് ജർമനിയുടെ ആദ്യമത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.