കോപ്പയ്ക്ക് ശനിയാഴ്ച കിക്കോഫ്
കോപ്പയ്ക്ക് ശനിയാഴ്ച കിക്കോഫ്
Tuesday, May 31, 2016 12:09 PM IST
ലോകം ഫുട്ബോൾ ലഹരിയിൽ അമരുന്ന ജൂൺ ഇതാ. അമേരിക്കയിലും യൂറോപ്പിലും ഇനി ഫുട്ബോൾ ദിനങ്ങൾ. ലോകത്തെ മികച്ച ടീമുകളും താരങ്ങളും ടൂർണമെന്റിന് ഇറങ്ങുന്നതുകൊണ്ട് ഈ ആവേശം ലോകം മുഴുവൻ പരക്കും. ക്ലബ് ഫുട്ബോളിന്റെ ആവേശം കഴിഞ്ഞ് ഫുട്ബോൾ ലോകം വീണ്ടും ഫുട്ബോൾ ജ്വരത്തിലേക്കു കടക്കുകയാണ്. ക്ലബ് ഫുട്ബോളിൽ പരസ്പരം പോരടിച്ചവർ ഇനി ഒരേ രാജ്യത്തിന്റെ കുപ്പായത്തിൽ ഒരു ടീമിനുവേണ്ടി പൊരുതുകയാണ്.

മൂന്നിനു കോപ്പ അമേരിക്കയുടെ സെന്റിനാറിയോ ടൂർണമെന്റോടെ അമേരിക്കൻ ഭൂഖണ്ഡം ഫുട്ബോളിന്റെ ആവേശത്തിലേക്കു കടക്കും. ലോകത്തെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റായ കോപ്പ അമേരിക്കയുടെ നൂറാം വർഷികം പ്രമാണിച്ചുള്ള പ്രത്യേക ടൂർണമെന്റിനാണ് യുഎസ്എ ആതിഥേയരായ വഹിക്കുന്നത്. അമേരിക്കയിലെ പത്ത് നഗരങ്ങളിലായയയി 23 ഫുട്ബോൾ ദിനങ്ങളാണ് കോപ്പ അമേരിക്ക സെന്റിനാറിയോയ്ക്കുള്ളത്. വെള്ളിയാഴ്ച യുഎസ്എ–കൊളംബിയ പോരാട്ടത്തോടെയാണ് കോപ്പ അമേരിക്കയുടെ സെന്റിനാറിയോ ടൂർണമെന്റിനുള്ള കിക്കോഫ് വിസിൽ മുഴങ്ങുന്നത്. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ഏഴുമണിക്ക്.

എല്ലാ ഫുട്ബോൾ ടൂർണമെന്റുകളിലും ഏവരുടെ ഇഷ്‌ടടീമുകളായ അർജന്റീന, ബ്രസീൽ എന്നിവർ തന്നെയാണ് ഫേവറിറ്റുകൾ. ഉറുഗ്വെ, ചിലി എന്നിവരെ എഴുതിത്തള്ളാനും പറ്റില്ല. ഇവർക്കെല്ലാം ഭീഷണി ഉയർത്താൻ കൊളംബിയപ്രാപ്തരാണ്. കൂടാതെ പരാഗ്വെ, വെനസ്വേല, പെറു, ബൊളീവിയ എന്നിവരും. ഇവർ കോപ്പ അമേരിക്ക ജേതാക്കളായിട്ട് വളരെ വർഷങ്ങളായെങ്കിലും അവരുടെ സമയങ്ങളിൽ ഏതു ടീമിനെയും അട്ടിമറിക്കാൻ ശേഷിയുള്ളവരാണ്. കോൺകാകാഫ് ടീമുകളായ മെക്സിക്കോ, കോപ്പ അമേരിക്കയുടെ സ്‌ഥിരം സാന്നിധ്യങ്ങളിൽ ഒന്നാണ്. രണ്ടു പ്രാവശ്യം ഫൈനലിൽ പ്രവേശിക്കാനും മെക്സിക്കോയ്ക്കു സാധിച്ചിട്ടുമുണ്ട്. സ്പെഷൽ ടൂർണമെന്റിന്റെ ആതിഥേയരായ യുഎസ്എ 1995ൽ സെമിയിലെത്തിയിട്ടുണ്ട്.

<ആ>ടീമുകൾ

കോംബോൾ ടീമുകൾ കോപ്പയുടെ സ്‌ഥിരം അംഗങ്ങൾ. യുഎസ്എ ആതിഥേയർ എന്ന നിലയിൽ നേരിട്ടു യോഗ്യത നേടി. മെക്സിക്കോയ്ക്കും നേരിട്ടു യോഗ്യതയായിരുന്നു. കോസ്റ്റാറിക്ക 2014ലെ സെൻട്രോ അമേരിക്കാന ചാമ്പ്യൻമാരായിരുന്നു. ജമൈക്ക 2014ലെ കരീബിയൻ കപ്പ് ജേതാക്കൾ. ഹെയ്തി പ്ലേ ഓഫിലൂടെ യോഗ്യത നേടി. പാനമയും ടൂർണമെന്റിന് പ്ലേ ഓഫിൽ ജയിച്ച് യോഗ്യത നേടുകയായിരുന്നു.

ഉറുഗ്വെ പതിനഞ്ചു തവണ ചാമ്പ്യന്മാരായിട്ടുണ്ട്. അർജന്റീന 27 പ്രാവശ്യം ഫൈനലിൽ പ്രവേശിച്ചു പതിന്നാലെണ്ണത്തിൽ ചാമ്പ്യന്മാരായി. ഏറ്റവും കൂടുതൽ തവണ ഫൈനലിലെത്തിയതും അർജന്റീനയാണ്. ബ്രസീൽ എട്ട് തവണ ചാമ്പ്യന്മാരായി. പരാഗ്വെ, പെറു എന്നിവ രണ്ടു തവണയും ചിലി, കൊളംബിയ, ബൊളീവിയ എന്നീ ടീമുകൾ ഓരോ തവണ വീതവും ചാമ്പ്യന്മാരായി.


<ആ>ഗ്രൂപ്പ്

നാലു ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. എ ഗ്രൂപ്പിൽ അമേരിക്ക, കൊളംബിയ, കോസ്റ്റാറിക്ക, പരാഗ്വെ ഗ്രൂപ്പ് ബിയിൽ ബ്രസീൽ, ഇക്വഡോർ, ഹെയ്തി, പെറു. ഗ്രൂപ്പ് സിയിൽ മെക്സിക്കോ, ഉറുഗ്വെ, ജമൈക്ക, വെനസ്വേല ഗ്രൂപ്പ് ഡിയിൽ അർജന്റീന, ചിലി, ബൊളീവിയ, പാനമ. ആദ്യ രണ്ടു സ്‌ഥാനക്കാർ ക്വാർട്ടറിലെത്തും.

<ആ>മത്സരക്രമം (ഇന്ത്യൻ സമയം)

ശനി 04

യുഎസ്എ–കൊളംബിയ രാവിലെ ഏഴിന്

ഞായർ 05

കോസ്റ്റാറിക–പരാഗ്വെ പുലർച്ചെ 2.30ന്

ഹെയ്തി–പെറു രാവിലെ അഞ്ചിന്

ബ്രസീൽ–ഇക്വഡോർ രാവിലെ 7.30ന്

തിങ്കൾ 06

ജമൈക്ക–വെനസ്വേല പുലർച്ചെ 2.30ന്

മെക്സിക്കോ–ഉറുഗ്വെ പുലർച്ചെ 5.30ന്

ചൊവ്വ 07

പാനമ–ബൊളിവിയ പുലർച്ചെ 4.30ന്

അർജന്റീന–ചിലി രാവിലെ 7.30ന്

ബുധൻ 08

യുഎസ്എ–കോസ്റ്റാറിക പുലർച്ചെ 5.30ന്

കൊളംബിയ–പരാഗ്വെ രാവിലെ എട്ടിന്

വ്യാഴം 09

ബ്രസീൽ–ഹെയ്തി പുലർച്ചെ അഞ്ചിന്

ഇക്വഡോർ–പെറു രാവിലെ 7.30ന്

വെള്ളി, 10

ഉറുഗ്വെ–വെനസ്വേല പുലർച്ചെ അഞ്ചിന്

മെക്സിക്കോ–ജമൈക്ക രാവിലെ 7.30ന്

ശനി, 11

ചിലി–ബൊളീവിയ പുലർച്ചെ 4.30ന്

അർജന്റീന–പാനമ രാവിലെ ഏഴിന്

ഞായർ, 12

യുഎസ്എ–പരാഗ്വെ പുലർച്ചെ 4.30ന്

കൊളംബിയ–കോസ്റ്റാറിക്ക രാവിലെ 6.30ന്

തിങ്കൾ 13

ഇക്വഡോർ–ഹെയ്തി പുലർച്ചെ നാലിന്

ബ്രസീൽ–പെറു രാവിലെ ആറിന്

ചൊവ്വ 14

മെക്സിക്കോ–വെനസ്വേല പുലർച്ചെ 5.30ന്

ഉറുഗ്വെ–ജമൈക്ക രാവിലെ 7.30ന്

ബുധൻ 15

ചിലി–പാനമ പുലർച്ചെ 5.30ന്

അർജന്റീന–ബൊളീവിയ രാവിലെ 7.30ന്

<ആ>ക്വാർട്ടർ ഫൈനൽ

വെള്ളി 17 രാവിലെ ഏഴിന്

ഗ്രൂപ്പ് എയിലെ ഒന്നാം സ്‌ഥാനക്കാർ–

ഗ്രൂപ്പ് ബിയിലെ രണ്ടാം സ്‌ഥാനക്കാർ

ശനി 18, പുലർച്ചെ 5.30

ഗ്രൂപ്പ് ബിയിലെ ഒന്നാം സ്‌ഥാനക്കാർ–

ഗ്രൂപ്പ് എയിലെ രണ്ടാം സ്‌ഥാനക്കാർ


ഞായർ 19, പുലർച്ചെ 4.30ന്

ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്‌ഥാനക്കാർ–

ഗ്രൂപ്പ് സിയിലെ രണ്ടാം സ്‌ഥാനക്കാർ

രാവിലെ 7.30ന്

ഗ്രൂപ്പ് സിയിലെ ഒന്നാം സ്‌ഥാനക്കാർ–

ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്‌ഥാനക്കർ


<ആ>സെമി ഫൈനൽ

22ബുധൻ ഒന്നാം സെമി രാവിലെ 6.30ന് ,

രണ്ടാം സെമി 23 വ്യാഴം പുലർച്ചെ 5.30ന്

ഞായർ 26 പുലർച്ചെ 5.30

മൂന്നാം സ്‌ഥാനക്കാരുടെ മത്സരം

<ആ>ഫൈനൽ 27 തിങ്കൾ പുലർച്ചെ 5.30
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.