നുവാൻ കുലശേഖര ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു
നുവാൻ കുലശേഖര ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു
Tuesday, May 31, 2016 10:52 PM IST
കൊളംബോ: ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ നുവാൻ കുലശേഖര ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു. 33–കാരനായ കുലശേഖര 21 ടെസ്റ്റുകളാണ് ലങ്കയ്ക്ക് വേണ്ടി കളിച്ചത്. 48 വിക്കറ്റുകൾ സ്വന്തമാക്കി. 2014 ജൂണിലാണ് കുലശേഖര അവസാനമായി ലങ്കൻ കുപ്പായത്തിൽ ടെസ്റ്റ് കളിച്ചത്. 2005 ഏപ്രിലിലായിരുന്നു വലംകൈയൻ പേസറുടെ ടെസ്റ്റ് അരങ്ങേറ്റം.<യൃ><യൃ>ഏകദിന–ട്വന്റി–20 സ്പെഷ്യലിസ്റ്റായ കുലശേഖരയ്ക്ക് കരിയറിൽ ഉടനീളം പരിക്ക് വില്ലനായിരുന്നു. 173 ഏകദിനങ്ങളും 50 ട്വന്റി–20 മത്സരങ്ങളും കുലശേഖര ലങ്കയ്ക്ക് വേണ്ടി കളിച്ചു. ഏകദിനത്തിൽ 156 വിക്കറ്റും ട്വന്റി–20യിൽ 56 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.