വനിതകളുടെ റിലേയിൽ അമേരിക്ക
വനിതകളുടെ റിലേയിൽ അമേരിക്ക
Saturday, August 20, 2016 12:29 PM IST
റിയോ: വനിതാവിഭാഗം 4ഃ100 മീറ്റർ റിലേയിൽ അമേരിക്ക സ്വർണം നേടി. അലിസൺ ഫെലിക്സ്, ഇംഗ്ലീഷ് ഗാർഡ്നർ, ടിയാന്നാ ബാർട്ടോലെറ്റാ, ടോറി ബോവി എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം സ്വന്തമാക്കിയത്. ഇതോടെ അത്ലറ്റിക്സിൽ അഞ്ചു സ്വർണം നേടുന്ന ആദ്യ വനിതാതാരം എന്ന ബഹുമതിയും അലിസൺ ഫെലിക്സ് സ്വന്തമാക്കി. സ്പ്രിന്റ് ഡബിൾ സ്വന്തമാക്കിയ എലെയ്ൻ തോംപ്സൺ ഉൾപ്പെട്ട ജമൈക്കൻ ടീം വെള്ളി നേടി. ബ്രിട്ടനാണ് വെങ്കലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.