പരാജയം: സ്മിത്ത് തിരിച്ചുപോയി
പരാജയം: സ്മിത്ത് തിരിച്ചുപോയി
Thursday, August 25, 2016 11:58 AM IST
കൊളംബോ: ശ്രീലങ്കയ്ക്കെതിരെയുളള ഏകദിന പരമ്പര പാതിവഴിയിൽ ഉപേക്ഷിച്ച് ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് ടീമിൽ നിന്നും പിൻവാങ്ങി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ 82 റൺസിനു ശ്രീലങ്ക പരാജയപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സ്മിത്തിന്റെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക്.

വളരെ ദീർഘിച്ച ഒരു പരമ്പരയാണിത്. അതുകൊണ്ടുതന്നെ വിശ്രമം അനിവാര്യമാണ്. അതിനാലാണ് പോകുന്നതെന്ന് സ്മിത്ത് പറഞ്ഞു.

ഉപനായകൻ ഡേവിഡ് വാർണറായിരിക്കും അവശേഷിക്കുന്ന മത്സരങ്ങളിൽ ഓസീസ് ടീമിനെ നയിക്കുക.

സെലക്ഷൻ കമ്മിറ്റിയോടും ക്രിക്കറ്റ് ഓസ്ട്രേലിയയോടും ചോദിച്ച ശേഷമാണ് താൻ അവധിയെടുക്കുന്നതെന്ന് സ്മിത്ത് പറഞ്ഞു. ക്രിക്കറ്റ് ഉപേക്ഷിക്കുന്നത് എനിക്ക് ഇഷ്‌ടമല്ല, അതുകൊണ്ട് നന്നായി കളിക്കാൻ കുറച്ച് വിശ്രമം വേണം. അതിനാലാണ് പിന്മാറ്റം –സ്മിത്ത് പറഞ്ഞു.

ആദ്യമത്സരത്തിൽ ഓസ്ട്രേലിയയും രണ്ടാം മത്സരത്തിൽ ശ്രീലങ്കയും വിജയിച്ചതോടെ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര 1–1 സമനിലയാലാണ്. ശ്രീലങ്കൻ പരമ്പരയ്ക്കുശേഷം ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയിലെത്തുന്നുണ്ട്. ഈ പരമ്പരയിൽ സ്മിത്ത് കളിക്കുമെന്നാണ് സൂചന.


എന്നാൽ, സ്മിത്തിന്റെ തീരുമാനത്തിനെതിരേ മുൻ ഓസ്ട്രേലിയൻ താരങ്ങൾ തന്നെ രംഗത്തെത്തി. പരമ്പരയുടെ മധ്യത്തിൽ സ്മിത്തിനു വിശ്രമമനുവദിച്ച നടപടി ആശ്ചര്യകരമെന്നാണ് മൈക്കിൾ ക്ലാർക്ക് പറഞ്ഞത്.

രണ്ടാം ഏകദിനത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48.5 ഓവറിൽ 288 റൺസിന് എല്ലാവരും പുറത്തായി. 69 റൺസെടുത്ത കുശാൽ മെൻഡിസിന്റെയും 57 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസിന്റെയും മികവിലാണ് ലങ്ക മികച്ച സ്കോർ സമ്പാദിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 47.2 ഓവറിൽ 206 റൺസിനു പുറത്തായി. നാലു വിക്കറ്റ് നേടിയ അമില അപോൺസോയാണ് ഓസീസിനെ തകർത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.