റൂണി വിരമിക്കുന്നു
റൂണി വിരമിക്കുന്നു
Tuesday, August 30, 2016 11:10 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

ബർലിൻ: ഇംഗ്ലീഷ് ഫുട്ബോൾ ടീം നായകൻ വെയ്ൻ മാർക്ക് റൂണി രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുന്നു. 2018 ൽ റഷ്യയിൽ നടക്കുന്ന ഫിഫ ലോകപ്പിനുശേഷം വിരമിക്കുമെന്നാണ് ഇംഗ്ലണ്ട് മാനേജർ സാം അല്ലാർഡിസിന്റെ വെളിപ്പെടുത്തൽ.

ഇംഗ്ലണ്ടിന്റെ എക്കാലത്തേയും ടോപ് സ്കോറർ എന്ന നിലയിൽ 30 കാരനായ റൂണിയുടെ വിടവാങ്ങൽ ഇംഗ്ലണ്ടുകാർക്ക് താങ്ങാനാവില്ല. 115 രാജ്യാന്തര മത്സരത്തിലൂടെ 53 ഗോളുകൾ സ്വന്തം പേരിൽ എഴുതിച്ചേർത്ത റൂണി 16ാം വയസിലാണ് അന്താരാഷ്ട്ര മൽസരത്തിൽ ഇംഗ്ലണ്ടിനു വേണ്ടി കുപ്പായമണിയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ മധ്യനിര താരമായ റൂണിയുടെ വാർഷിക വരുമാനം ഒരു കോടി 30 ലക്ഷം പൗണ്ടാണ്. അണ്ടർ 16, 17, 19 ടീമുകളിൽ മികവു തെളിയിച്ച റൂണി അന്താരാഷ്ട്ര ഫുട്ബോളിൽ ഏറെ തിളങ്ങി. 2014 ഓഗസ്റ്റ് 28 നാണ് ഇംഗ്ലണ്ടിന്റെ നായക സ്‌ഥാനം ഏറ്റെടുക്കുന്നത്.


ഇത്തവണത്തെ യൂറോ കപ്പിൽ പ്രീ ക്വാർട്ടറിൽ ഐസ്ലൻഡിനെതിരേ മത്സരിച്ചുവെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ പുറത്തായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.