ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അർജന്റീന ഡേവിസ് കപ്പ് ഫൈനലിൽ
ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അർജന്റീന ഡേവിസ് കപ്പ് ഫൈനലിൽ
Monday, September 19, 2016 11:36 AM IST
ലണ്ടൻ: നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഡേവിസ് കപ്പ് ടെന്നീസിന്റെ ഫൈനലിൽ കടന്നു. ലിയനാർഡോ മേയർ അവസാന മത്സരത്തിൽ ജയിച്ചതോടെയാണ് അർജന്റീന ഫൈനലിലേക്കു മാർച്ച് ചെയ്തത്. അവസാന നിമിഷമാണ് മേയറിനെ അർജന്റീന ടീമിൽ ഉൾപ്പെടുത്തിയത്. രണ്ടിനെതിരേ മൂന്നു മത്സരങ്ങൾ ജയിച്ചാണ് അർജന്റീന ഫൈനലിൽ ക്രൊയേഷ്യയെ നേരിടാൻ യോഗ്യത നേടിയത്. ഡാൻ ഇവാൻസിനെയാണ് മേയർ തകർത്തത്. ആദ്യ സെറ്റ് നഷ്‌ടപ്പെട്ടെങ്കിലും കരുത്തോടെ മത്സരത്തിലേക്ക് തിരിച്ചെത്തിയാണ് മേയർ ജയവും ഫൈനൽ ബർത്തും പിടിച്ചെടുത്തത്. സ്കോർ: 4–6, 6–3, 6–2, 6–4.


ഒമ്പതു തവണ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്താണ് ക്രൊയേഷ്യ ഫൈനലിലേക്കു യോഗ്യത നേടിയത്. അർജന്റീനയ്ക്കെതിരേ ഒരിക്കൽ പ്പോലും ജയിക്കാൻ ക്രൊയേഷ്യക്കായിട്ടില്ല. 2002, 2006, 2012 വർഷങ്ങളിൽ ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്കെതിരേ തോൽക്കാനായിരുന്നു ക്രൊയേഷ്യയുടെ വിധി. 2005 ൽ കിരീടം ക്രൊയേഷ്യക്കായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.