യുവന്റസിനും റോമയ്ക്കും തോൽവി
യുവന്റസിനും റോമയ്ക്കും തോൽവി
Monday, September 19, 2016 11:36 AM IST
മിലാൻ: ഇറ്റാലിൻ സിരി എ ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെ ഒന്നിനെതിരേ രണ്ടു ഗോളിന് ഇന്റർ മിലാൻ കീഴടക്കി. ഒരു ഗോൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത മൗറോ ഇക്കാർഡിയുടെ മികവിലായിരുന്നു ഇന്ററിന്റെ ജയം. 66–ാം മിനിറ്റിൽ യുവന്റസ് സ്റ്റീഫൻ ലിച്ച്സ്റ്റീനറുടെ ഗോളിൽ മുന്നിലെത്തിയിരുന്നു. ഒരു മിനിറ്റ് കഴിഞ്ഞതേ ഇക്കാർഡിയിലൂടെ ഇന്റർ ഒരു ഗോൾ മടക്കി. ഇന്ററിന്റെ വിജയഗോൾ പകരക്കാരനായി ഇറങ്ങിയ ഇവാൻ പെരിസിച്ചിന്റെ (78) വകയായിരുന്നു. തോൽവിയോടെ ഒന്നാംസ്‌ഥാനത്തെത്താമെന്ന മോഹമാണ് പൊലിഞ്ഞത്. വിജയ ഗോളിനുള്ള പാസ് ഇക്കാർഡിയിൽനിന്നുമായിരുന്നു.


മറ്റൊരു മത്സരത്തിൽ എഫ്സി റോമയെ ഏകപക്ഷീയമായ ഒരു ഗോളിനു ഫിയറെന്റീന തോൽപ്പിച്ചു. ഏഴു പോയിന്റുള്ള റോമ മൂന്നാം സ്‌ഥാനത്താണ്. പത്ത് പോയിന്റുള്ള നാപ്പോളിയാണ് ഒന്നാം സ്‌ഥാനത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.