ഇന്ത്യ *500 നാഴികക്കല്ലുകൾ
ഇന്ത്യ *500 നാഴികക്കല്ലുകൾ
Tuesday, September 20, 2016 11:59 AM IST
<ആ>1932

ഇന്ത്യയുടെ ആദ്യ ടെസ്റ്റ്് ഇംഗ്ലണ്ടിനെതിരേ ലോർഡ്സിൽ. മത്സരത്തിൽ ഇന്ത്യ തോറ്റു

<ആ>1933

ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ചുറി. ഇന്ത്യയിൽ പര്യടനം നടത്തിയ ഇംഗ്ലണ്ടിനെതിരേ ലാലാ അമർനാഥ് സെഞ്ചുറി നേടി. ചെന്നൈയിൽ നടന്ന ടെസ്റ്റിലായിരുന്നു ഇത്.

<ആ>1952

ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റിൽ ഇന്ത്യ വിജയിച്ചു. ഇന്ത്യയുടെ ആദ്യടെസ്റ്റ് വിജയമായിരുന്നു ഇത്.



<ആ>1971

ഇന്ത്യ ആദ്യമായി വിദേശത്ത് ടെസ്റ്റ് പരമ്പര വിജയിച്ചു. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിലായിരുന്നു ഇത്.

<ആ>1986

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ടെസ്റ്റ് ടൈയിൽ കലാശിച്ചു. ചരിത്രത്തിലെ രണ്ടാമത്തെ സമാന സംഭവമായിരുന്നു ഇത്. ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈയിൽ നടന്ന ടെസ്റ്റാണ് ടൈയിൽ കലാശിച്ചത്.

<ആ>1999

ടെസ്റ്റിൽ ഒരു ഇന്നിംഗ്സിലെ എല്ലാ വിക്കറ്റും സ്വന്തമാക്കിയ രണ്ടാമത്തെ ബൗളറായി അനിൽ കുംബ്ലെ മാറി. പാക്കിസ്‌ഥാനെതിരേ ഡൽഹിയിൽ നടന്ന ടെസ്റ്റിലായിരുന്നു ഈ നേട്ടം.


<ആ>2001

ഈഡൻ ഗാർഡൻസിൽ വിവിഎസ് ലക്ഷ്മന്റെ ഇതിഹാസ സമാനമായ ഇന്നിംഗ്സ്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ 281 റൺസ് നേടിയ ലക്ഷ്മൺ ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു. ഹർഭജൻ സിംഗിന്റെ മികച്ച ബൗളിംഗും ഇന്ത്യക്കു തുണയായി.

<ആ>2004

വിരേന്ദർ സെവാഗിന് ട്രിപ്പിൾ സെഞ്ചുറി. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്നത്.

<ആ>2005

ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ സുനിൽ ഗാവസ്കറുടെ റിക്കാർഡ് സച്ചിൻ തെണ്ടുൽക്കർ മറികടന്നു.

<ആ>2009

ഇന്ത്യയുടെ ഏറ്റവും വലിയ സ്കോർ പിറന്നു. മുംബൈയിൽ ശ്രീലങ്കയ്ക്കെതിരേ ആദ്യ ഇന്നിംഗ്സിൽ ഒമ്പതു വിക്കറ്റ് നഷ്‌ടത്തിൽ 726 റൺസാണ് ഇന്ത്യ നേടിയത്.

<ആ>2013

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ ക്രിക്കറ്റിൽനിന്നു വിരമിച്ചു.

<ആ>2016

കാൺപുരിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യയുടെ 500–ാം ടെസ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.