സന്ദീപ് പാട്ടീലിനെതിരേ അനുരാഗ് ഠാക്കുർ
സന്ദീപ് പാട്ടീലിനെതിരേ അനുരാഗ് ഠാക്കുർ
Tuesday, September 27, 2016 11:29 AM IST
ന്യൂഡൽഹി: സച്ചിൻ തെണ്ടുൽക്കറെ വിരമിക്കാൻ സെലക്ഷൻ കമ്മിറ്റിയും ബിസിസിഐയും നിർബന്ധിച്ചിരുന്നു എന്നു വെളിപ്പെടുത്തിയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സന്ദീപ് പാട്ടീലിനെതിരേ ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കുർ. ധാർമികതയ്ക്കു നിരക്കുന്നതല്ല പാട്ടീൽ പറഞ്ഞതെന്ന് അനുരാഗ് പറഞ്ഞു. ഇത്തരം കാര്യങ്ങൾ പറയാൻ പാടില്ലെന്ന താക്കീതും അനുരാഗ് നൽകി. സെലക്്ഷനുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും പരിഗണിക്കാം. അതൊക്കെ വിളിച്ചുപറയുന്നത് അധാർമികമാണ്. ചെയർമാൻ സ്‌ഥാനത്തിരുന്ന് ഒരു കാര്യം പറയുക. അതുകഴിയുമ്പോൾ മാറ്റിപ്പറയുക, ഇതൊന്നും ശരിയായ കാര്യമല്ല.


അച്ചടക്കം ലംഘിച്ച പാട്ടീലിനെതിരേ എന്തെങ്കിലും നടപടിയെടുക്കണമോ വേണ്ടയോ എന്ന കാര്യം ബിസിസിഐ തീരുമാനിക്കും. ഇക്കാര്യത്തിൽ സന്ദീപിനോട് ബിസിസിഐ നേരിട്ടുവിശദീകരണം തേടുമെന്നും അനുരാഗ് ഠാക്കുർ കൂട്ടിച്ചേർത്തു. മൂന്നു വർഷത്തെ കരാർ അവസാനിച്ച സ ന്ദീപ് പാട്ടീലിനു പകരം അടുത്ത പരമ്പര മുതൽ എംഎസ്കെ പ്രസാദായിരിക്കും സെലക്്ഷൻ കമ്മിറ്റി ചെയർമാൻ. ഇപ്പോൾ നടക്കുന്ന ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തത് സന്ദീപിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.